സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെറുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്റെ പക്ഷം. അതിന് അടിവരയിടുന്ന ചില ഉദാഹരണങ്ങള്‍ അദ്ദേഹം പറഞ്ഞപ്പോള്‍l ന്യൂസ് മേക്കര്‍ സംവാദവേദിയില്‍ ചിരിയുടെ മേളമായി. ലാല്‍ എന്നും കുട്ടിയാണ്. എന്തിലും കൗതുകം ഒളിപ്പിക്കുന്ന നോട്ടം. ആകാംക്ഷ നിറഞ്ഞ മുഖം. എത് തലമുറയോടും കിടപിടിക്കാന്‍ ലാലിനെ പ്രാപ്തനാക്കുന്നതും ഇൗ കുട്ടിത്തമാണ്. തിക്കുറിശ്ശി അപ്പൂപ്പാ എന്നും വിളിച്ച് നടന്ന മോഹന്‍ലാല്‍ ആ കുട്ടിത്തം ഇന്നും മനസില്‍ കൊണ്ടുനടക്കുന്നു
ക്യാമറയ്ക്ക് മുന്നില്‍ സ്വയംമറക്കുന്ന ലാല്‍ ഒാഫ്ക്യാമറയില്‍ എങ്ങനെയാണ്. ചമ്മലാണ് ലാലിന്. വശ്യമായ ഒരുനാണം,lഒരു കുസൃതി... അതു കൂടെ കാണും എപ്പോഴും. അതുതന്നെയാണ് മോഹന്‍ലാലിനെ ലാലാക്കുന്ന വിസ്മയവും.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ഗൂര്‍ക്ക വേഷത്തില്‍ ലാല്‍ കോളനിക്കാരുടെ മുന്നില്‍ അഭ്യാസം കാണിക്കുന്ന ഷോട്ടാണ് എടുക്കേണ്ടത്. സെറ്റ് മുഴുവന്‍ റെഡിയാണ്.മേക്കപ്പിട്ട് ലാലും റെഡിയായി എത്തി. അപ്പോഴാണ് കുറേ കോളജ് പെണ്‍കുട്ടികള്‍ ഷൂട്ടിങ് കാണാനെത്തിയത്.അവരുടെ മുന്നില്‍ വച്ച് അത്തരത്തിലൊരു ടേക്കെടുക്കാന്‍ ലാലിന് നാണം. പതിയെ സത്യനെ സമീപിച്ച് ചോദിച്ചു ‘നമുക്ക് പീന്നീട് എടുത്താല്‍ പോരേ, ആകെ ഒരു ചമ്മല്‍ സത്യേട്ടാ...’ സത്യനുണ്ടോ വിടുന്നു. ഒടുവില്‍ ലാല്‍ ടേക്കിന് തയാറായി. സത്യന്‍ മനസില്‍ കണ്ടതിനേക്കാള്‍ മികച്ചതായി ആ സീന്‍ ലാല്‍ ഗംഭീരമാക്കി. ടേക്കിന് മുന്‍പ് നാണംകുണുങ്ങി മടിച്ചുനിന്ന ലാലായിരുന്നില്ല, ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാലുള്ള മോഹന്‍ലാല്‍.
ആളുകളെ കളിപ്പിക്കുന്നതില്‍ ലാലിന് ഒരു പ്രത്യേക കഴിവാണുള്ളതെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.ഒരു നല്ല മിമിക്രിക്കാരന്‍ കൂടിയാകും ചിലപ്പോള്‍. ശബ്ദംമാറ്റി വിളിച്ച് ഒട്ടേറെ തവണ സത്യനെ പറ്റിച്ച കഥകളും അദ്ദേഹം ചിരിയോടെ തുറന്നുപറഞ്ഞു.
ഒരിക്കല്‍ വൃദ്ധനായ ഒരു ആരാധകന്റെ കോള്‍ സത്യനെ തേടിയെത്തി. ‘സര്‍, എനിക്ക് അഭിനയിക്കാന്‍ ഒരു അവസരം തരണം. ഞാന്‍ നന്നായിട്ട് അഭിനയിക്കും സര്‍...’ എന്നൊക്കെ പറഞ്ഞ് ശരിക്കും ആഫോണ്‍കോള്‍ അലോസരപ്പെടുത്തി എന്നുപറയാം. ഒടുവില്‍ സഹികെട്ട് സത്യന്‍ ചൂടായി ഫോണ്‍കട്ടു ചെയ്തു.കോള്‍ കട്ട് ചെയ്തതിന് പിന്നാലെ ദേ വരുന്നു മോഹന്‍ലാലിന്റെ ഫോണ്‍കോള്‍.
‘എന്റെ പൊന്നു സത്യേട്ടാ മുതിര്‍ന്നവരോടൊക്കെ അല്പം കൂടി നന്നായി സംസാരിച്ചൂടെ...?’ അപ്പോഴാണ് വൃദ്ധന്റെ ശബ്ദത്തില്‍ വിളിച്ചത് ലാലായിരുന്നുവെന്ന് സത്യന്‍ തിരിച്ചറിഞ്ഞത്.വൃദ്ധനായും തമിഴനായുമൊക്കെ മോഹന്‍ലാല്‍ തന്നെ വിളിച്ച് പറ്റിച്ച കഥകള്‍ നിറഞ്ഞ ചിരിയോടെ സത്യന്‍ പറയുമ്പോള്‍ സദസില്‍ നിന്നുയര്‍ന്ന കയ്യടിക്കൊപ്പം ആ മുഖത്ത് തെളിയുന്നുണ്ടായിരുന്നു.ജനകോടികളെ വിസ്മയിപ്പിച്ച വശ്യപുഞ്ചിരി. സംവാദം നയിച്ച മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന്‍റെ ചോദ്യത്തിന് ഇങ്ങനെയൊരു മറുപടിയും ആ ചുണ്ടത്തുണ്ടായിരുന്നു: 'സത്യേട്ടന്‍ പറഞ്ഞതെല്ലാം സത്യമാമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് സത്യന്‍ അന്തിക്കാടെന്ന് പേരിട്ടിരിക്കുന്നത്..'
No comments:
Post a Comment