അനുരാഗ കരിക്കിന്‍വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് രജീഷ വിജയന്‍. ടിവി പരിപാടിയില്‍ അവതാരികയായി എത്തി സിനിമയില്‍ രംഗപ്രവേശം ചെയ്ത രജിഷയ്ക്ക് സംസ്ഥാന അവാര്‍ഡ് കൂടി കിട്ടിയതോടെ ഭാഗ്യനായികയെന്ന വിളിപ്പേരും കിട്ടിക്കഴിഞ്ഞു.
എന്നാല്‍ സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന്‍ മേനോനുമായുള്ള വിവാഹമാണ് രജീഷ വേണ്ടെന്നുവച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു രജിഷ വിജയന്റേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി അശ്വിന്‍ മേനോന്റേയും വിവാഹ നിശ്ചയം. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ അമ്പതോളം പേര്‍ മാത്രമാണ് ചടങ്ങില്‍ സാക്ഷികളായത്. ടിവി അവതാരകയെന്ന നിലയില്‍ സജീവമായിരിക്കുമ്പോഴാണ് രജീഷ സിനിമയിലെത്തുന്നത്. സൂര്യാ ടിവി, സൂര്യ മ്യൂസിക്ക്, മഴവില്‍ മനോരമ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ആങ്കറിംഗ് നടത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ രജീഷ അച്ഛന്റെ ജോലി ആവശ്യങ്ങളുമായി എറണാകുളത്താണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിക്കുന്നത്.

അതേസമയം, മാര്‍ച്ച് 7 ന് സംസ്ഥാന അവാര്‍ഡ് രജിഷയെ തേടിയെത്തിയതോടെ രജിഷ വിവാഹത്തിന് പിന്മാറുകയായിരുന്നു എന്നാണ് അശ്വിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. വിവാഹം കഴിച്ചാല്‍ മികച്ച സിനിമ ഓഫറുകള്‍ നഷ്ടമാകുമെന്ന് ചില സിനിമ രംഗത്തെ സുഹൃത്തുക്കള്‍ രജിഷയെ ഉപദേശിച്ചതാണ് വിവാഹം ഇപ്പോള്‍ വേണ്ടെന്ന് വെക്കാനുള്ള കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.രജിഷയും വീട്ടുകാരും വിവാഹം വേണ്ടെന്ന് തീരുമാനമെടുത്തതോടെ അശ്വിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത മോതിരം മാറ്റചടങ്ങിന്റെ ഫോട്ടോസ് പിന്‍വലിച്ച് അക്കൗണ്ട് റിമൂവ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് അശ്വിന്‍ ഫേസ്ബുക്ക് അക്കൗണ്ടും ഡീആക്ടീവേറ്റ് ചെയ്തു.
പുരസ്കാരം ലഭിച്ചശേഷം രജിഷയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായെന്നും പിന്നീട് അശ്വിന്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത അവസ്ഥയിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. കോഴിക്കോട് പേരമ്പ്രാ സ്വദേശിയാണ് രജിഷ. നോയിഡയിലെ അമിതി യൂണിവേഴ്‌സിറ്റിയിലെ മാസ് കമ്മ്യൂണിക്കേഷന്‍ പഠനകാലത്താണ് അശ്വിനുമായി അടുക്കുന്നതെന്നാണ് വിവരം.

No comments:
Post a Comment