A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday 3 November 2017

എള്ള് നിസ്സാരനല്ല...നമ്മള്‍ അറിയാത്ത ഗുണങ്ങള്‍ നിരവധി

എള്ളിന്‍റെ ജന്മദേശം ആഫ്രിക്കയാണ്. എള്ള് പ്രധാനമായി നാലുതരമുണ്ട്. കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പുളളത്. ഇതുകൂടാതെ കാരെള്ള്, ചെറിയ എള്ള് എന്ന രണ്ടിരം കൂടിയുണ്ട്. എന്നും തേയ്ക്കുന്ന തൈലങ്ങളില്‍ വച്ചേറ്റവും കുറ്റമറ്റത് എള്ളെണ്ണയാണ്. ചര്‍മ്മത്തിനും മുടിക്കും വിശേഷമാണ്. എള്ളെണ്ണയ്ക്ക് നല്ലെണ്ണ എന്നുകൂടി പേരുണ്ട്.
എള്ളുമണിയില്‍ 50% തൈലമുണ്ട്. ഒൗഷധാവശ്യങ്ങള്‍ക്കും സോപ്പ്, പെയിന്‍റ് തുടങ്ങിയവയുണ്ടാക്കാനും ഉപയോഗിക്കുന്നു. ചൈനകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എള്ള് ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പാലക്കാട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി.


എള്ള് ബു ദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വര്‍ദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് വിധിപ്രകാരം കാച്ചിയാല്‍ വാതവും കഫജവുമായ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. എള്ള് കൊച്ചുകുട്ടികളുടെ ആഹാരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് വളരെ നല്ലതാണ്.
എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മലശോധന, മുലപ്പാല്‍, ശരീരപുഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും.


നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍ മാറാത്തതെന്ന് കരുതുന്ന പല രോഗങ്ങളും ശരീരത്തില്‍ നിന്ന് അകന്നുപോകും. കണ്ണ്, കാത്, തല എന്നിവയിലുളള രോഗങ്ങളെ നശിപ്പിക്കും. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വര്‍ദ്ധിപ്പിക്കും. ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചര്‍മ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങള്‍ എള്ളു കൊണ്ട് ഉണ്ടാക്കാം. ശരീരത്തില്‍ പ്രോട്ടിന്‍റെ അളവ് കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിക്കു.


എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാല്‍ സ്വരമാധുരി ഉണ്ടാകും. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.എള്ളില്‍ പലതരം അമിനോ അമ്ലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം ഇരുപതോളം അമിനോ അമ്ലങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യശരീരത്തിലെ മാംസ്യം. ഓരോ ആഹാര പദാര്‍ത്ഥത്തിലുമുളള മാംസ്യത്തിന്‍റെ ഘടന അതിലുളള അമ്ലങ്ങളുടെ അനുപാതത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വസ്തുതയാണ് ഓരോ ആഹാരസാധനങ്ങളിലുമുളള പോഷകമൂല്യം നിശ്ചയിക്കുന്നത്


. കൂടാതെ എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും.
ആചാരാനുഷ്ഠാനങ്ങളിലും എള്ളിനു പ്രധാനപെട്ടൊരു സ്ഥാനമുണ്ട്. ശനിയെ പ്രീതിപ്പെടുത്താന്‍ ശിവന് എണ്ണധാര ചെയ്യുകയും എണ്ണയൊഴിച്ച് പിറകില്‍ വിളക്കു കത്തിക്കുകയും ചെയ്യുന്നുണ്ട്. പിതൃകര്‍മങ്ങള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ എള്ള് (തിലം) ഉപയോഗിക്കുന്നു. ചില ഔഷധ പ്രയോഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.
രക്താധിസാരം: എള്ള് വെള്ളം ചേര്‍ത്ത് നല്ലതുപോലെ അരച്ച് ആറു ഗ്രാമെടുത്ത് പത്ത് ഗ്രാം വെണ്ണയില്‍ ചാലിച്ച് സേവിക്കേുക. കറുത്ത എള്ള് ആട്ടിന്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ മലത്തിന്‍റെ കൂടെ രക്തവും ചളിയും കൂടി പോകുന്നത് ശമിക്കും.


അര്‍ശ്ശസ്: നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ചു കഴിച്ചാല്‍ കുറയും.
ആര്‍ത്തവം: എള്ള് കഷായമാക്കി സേവിച്ചാല്‍ ആര്‍ത്തവ ദോഷം ശമിക്കും. വേദനയോടുകൂടിയ ആര്‍ത്തവം അനുഭവപ്പെടുമ്പോള്‍ കുറച്ച് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ ദിവസേന രണ്ടു നേരം ആര്‍ത്തവത്തിന് രണ്ടാഴ്ച മുന്‍പ് മുതല്‍ കഴിച്ചാല്‍ ശമിക്കും. എള്ളും ശര്‍ക്കരയും ദിവസേന കഴിക്കുന്നതും നല്ലതാണ്. ഉഷ്ണവീര്യമുളള എള്ളിന് ആര്‍ത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗര്‍ഭവതികള്‍ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികള്‍ക്കു തന്മൂലം ഗര്‍ഭഛിദ്രം കൂടി ഉണ്ടായേക്കാം. എള്ള് പൊടിച്ചത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരവും ഭക്ഷണത്തിനു ശേഷം ചൂടുവെളളത്തില്‍ സേവിച്ചാല്‍ ആര്‍ത്തവവേദന കുറയും. എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ച് മൂന്നുദിവസം കഴിച്ചാല്‍ അല്പാര്‍ത്തവം, കഷ്ടാര്‍ത്തവം, വിഷമാര്‍ത്തവം ഇവ മാറും.
ഗര്‍ഭാശയ സങ്കോചം : എള്ള് പൊടിച്ചത് പത്ത് നെന്മണിത്തൂക്കം വീതം ദിവസവും മൂന്നോ നാലോ തവണ കൊടുക്കുന്നതു ഗര്‍ഭാശയം സങ്കോചിക്കുന്നതിനു നല്ലതാണ്.


ആരോഗ്യം: അഞ്ചു ഗ്രാം വീതം എള്ളും തൃഫലചൂര്‍ണ്ണവും യോജിപ്പിച്ച് ദിവസേന വെറും വയറ്റില്‍ സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. എള്ള് കല്‍ക്കണ്ടമോ ശര്‍ക്കരയോ ചേര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.


തലമുടി :എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു തലയ്ക്കു ഉപയോഗിക്കുന്നതും നന്ന്. കറുത്ത തലമുടിക്ക് എള്ള് വറുത്തു പൊടിച്ച് നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച് ചേര്‍ത്ത് ദിവസേന കഴിക്കുക. നെല്ലിക്കാനീരിന്‍റെ നാലിലൊന്ന് എള്ളെണ്ണയില്‍ ചേര്‍ത്ത് കാച്ചിതേച്ചാല്‍ മുടിക്കൊഴിച്ചില്‍ കുറയും.
ശരീരബലം: എള്ളും അരിയും വറുത്തിടിച്ച് തിന്നുക. എള്ളു വറുത്ത് ശര്‍ക്കര ചേര്‍ത്തു ഭക്ഷിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും. ചുമയും കഫക്കെട്ടും മാറും. എള്ളു റാഗിയും ചേര്‍ത്ത് അടയാക്കി പ്രമേഹ രോഗികള്‍ കഴിച്ചാല്‍ ശരീരബലവും ധാതുശക്തിയും വര്‍ദ്ധിക്കും.


പരിണാമശൂല :ചുക്ക് അതിന്‍റെ ഇരട്ടി എള്ള്, എള്ളിന്‍റെ ഇരട്ടി ശര്‍ക്കര എല്ലാം കൂടി അരച്ച് പാലില്‍ സേവിക്കുന്നത് ഗുണകരമാണ്.
പൊളളല്‍: വെള്ളിച്ചെണ്ണയും എള്ളെണ്ണയും സമം ചേര്‍ത്ത് പുരട്ടുക.


പ്രമേഹം: കാലത്ത് വെറും വയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും എള്ളെണ്ണ രണ്ട് ടീസ്പൂണ്‍ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുളള മധുരാംശം കുറയും. കഫരോഗം മാറി ശക്തിയുണ്ടാകും.വാതം വരാതിരിക്കാനും ശക്തിയുണ്ടാകാനും ഉത്തമം.
ഭഗന്ദ്വരം: 25 ഗ്രാം എള്ള് അരച്ച് 150 മി.ലി. പാലില്‍ കലക്കി ദിവസേന സേവിക്കുക.


മലബന്ധം: എള്ള് പാല്‍ക്കഷായമാക്കി സേവിച്ചാല്‍ മാറിക്കിട്ടും
.മാംസ്യത്തിന്‍റെ കുറവ്: എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്തു കുറേശ്ശെ ദിവസം കഴിച്ചാല്‍ പ്രോട്ടീന്‍റെ കുറവു മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധിയാകും.


രക്താര്‍ശ്ശസ്: എള്ളരച്ച് സമം വെണ്ണയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക. പാല്‍ കഷായമാക്കി കഴിച്ചാലും നന്ന്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...