A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Tuesday, 13 June 2017

പുലിമുരുകന് മറ്റൊരു റെക്കോർഡ് കൂടി


മലയാള സിനിമയിലെ ആദ്യ 100(150+)കോടി ചിത്രമാണ് മോഹൻലാൽ നായകൻ ആയ പുലിമുരുകൻ. ടോമിച്ചൻ മുളക്പാടം ആണ് ചിത്രം നിർമിച്ചത്. സംവിധാനം വൈശാഖ്.


ഒട്ടേറെ റെക്കോർഡുകൾ കീഴടക്കിയ ചിത്രമാണ് പുലിമുരുകൻ. ലോകം കീഴടക്കിയ ബാഹുബലിക്ക് പോലും കീഴടക്കാൻ കഴിയാത്ത ചിത്രം. മറ്റു എല്ലാ ഭാഷകളിലും ഇൻഡസ്ട്രി ഹിറ്റ് ആയ ബാഹുബലിക്ക് കേരളത്തിൽ പുലിമുരുകനെ മറികടക്കാൻ സാധിച്ചില്ല.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ, 150 ക്ക് മുകളിൽ ആണ് പുലിമുരുകൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. പക്ഷെ ഈ കളക്ഷൻ ഇവിടെ അവസാനിക്കുന്നില്ല. ജൂണ് 16 ന് ചിത്രത്തിന്റെ തമിഴ് 3ഡി വേർഷൻ റിലീസ് ചെയ്യുകയാണ്.

തമിഴ് വേർഷൻ ഇറങ്ങുന്നതോട് കൂടെ ലോകമെമ്പാടും 1250 ലധികം സ്ക്രീനുകളിൽ റിലീസ് ചെയ്ത മലയാള ചിത്രമായി പുലിമുരുകൻ…!!!

പുലിമുരുകൻ(മലയാളം) = 330സ്ക്രീൻ (ആൾ ഇന്ത്യ )
പുലിമുരുകൻ = 82 സ്ക്രിൻസ് (GCC )
പുലിമുരുകൻ = 250 സ്ക്രീൻസ് ( USA, UK, Australia,Nz,Itali,canada,ireland,etc)
മന്യം പുലി = 300 സ്ക്രീൻസ് (WW)
പുലിമുരുകൻ (തമിഴ്) = 300 സ്ക്രീൻസ്
അങ്ങനെ 1250 + സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളസിനിമ ആയി ലാലേട്ടന്റെ പുലിമുരുകൻ.
വളരുകായാണ് മലയാള സിനിമ. ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...