സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് അതില്ലാതെ വന്നാൽ പിൻവാങ്ങൽ ലക്ഷണങ്ങൾ കാണിക്കുമെന്ന് പഠനം. രക്ത സമ്മർദ്ധം ഉയരുക, ഹൃദയ മിടിപ്പ് വർധിക്കുക എന്നീ ശരീരശാസ്ത്ര വ്യതിയാനങ്ങൾ പ്രകടിപ്പിക്കുമെന്ന് പഠനത്തിൽ വ്യക്തമായി. ബ്രിട്ടനിലെ സ്വാൻസിയ സർവകലാശാലയിലെ പ്രൊഫസർ ഫിൽ റീഡാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
18 നും 33 ഉം ഇടയിൽ പ്രായമുള്ള 144 ഇന്റർനെറ്റ് ഉപയോഗ്‌ക്താക്കളെ വെച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇത് വ്യക്തമായത്. ഇവരുടെ ഹൃദയ മിടിപ്പും രക്ത സമ്മർദ്ധവും പരിധോധിച്ചതിൽ നിന്ന് മൂന്ന് മുതൽ നാല് ശതമാനവും വരെ രക്ത സമ്മർദ്ധം വർധിക്കുന്നതായി കണ്ടെത്തി. ചിലയാളുകളിൽ ഇത് എട്ട് ശതമാനം വരെ ഉയരുന്നുണ്ടെന്നും ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പിൻവാങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള വർധനവുണ്ടാകുന്നതെന്നും പഠനത്തിൽ പറയുന്നു.

No comments:
Post a Comment