സ്വന്തം ആടിനെ വരിഞ്ഞുമുറുക്കി കൊല്ലാൻ ശ്രമിച്ച പെരുമ്പാമ്പിനെ വെടിവച്ചുകൊന്ന് വീട്ടമ്മ ഹീറോയായി. നേപ്പിൾസിലെ റേച്ചൽ എലിസബത്താണ് തന്റെ പൊന്നോമനയായ ആടിനെ ഭക്ഷണമാക്കാൻ ശ്രമിച്ച പെരുന്പാന്പിനെ വെടിവച്ചു കൊന്നത്.
ആടുകളുടെ കരച്ചിൽ കേട്ടെത്തിയ റേച്ചൽ കണ്ടത് തന്റെ ആടിനെ വരിഞ്ഞു മുറുക്കിയ പെരുന്പാന്പിനെയായിരുന്നു. കന്പ് ഉപയോഗിച്ച് പാന്പിനെ അകറ്റാൻ ഇവർ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് വീടിനുള്ളിലിരുന്ന തോക്ക് എടുക്കാൻ ഇവർ പോയപ്പോൾ ആടിനെയും വലിച്ചു കൊണ്ട് പെരുന്പാന്പ് കുറ്റിക്കാടിനുള്ളിൽ കയറിയിരുന്നു.
പാന്പിന്റെ അടുത്തെത്തിയ റേച്ചൽ തുരുതുര വെടിയുതിർക്കുകയായിരുന്നു. വെടികൊണ്ട പാന്പ് ആടിനെ ഉപേക്ഷിച്ച് ഇഴഞ്ഞു മാറിയെങ്കിലും റേച്ചൽ പിന്മാറാൻ ഒരുക്കമല്ലായിരുന്നു. പാന്പിന്റെ പിന്നാലെ ചെന്ന റേച്ചൽ വാലിൽ ചവിട്ടിപിടിച്ച് പാന്പ് ചാകുന്നതു വരെ വെടിയുതിർക്കുകയായിരുന്നു. പാന്പിനെ താൻ വെടിവക്കുന്ന വീഡിയോ റേച്ചൽ തന്നെയാണ് പകർത്തിയത്. ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വൈറലാകുകയായിരുന്നു.
ആടുകളുടെ കരച്ചിൽ കേട്ടെത്തിയ റേച്ചൽ കണ്ടത് തന്റെ ആടിനെ വരിഞ്ഞു മുറുക്കിയ പെരുന്പാന്പിനെയായിരുന്നു. കന്പ് ഉപയോഗിച്ച് പാന്പിനെ അകറ്റാൻ ഇവർ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് വീടിനുള്ളിലിരുന്ന തോക്ക് എടുക്കാൻ ഇവർ പോയപ്പോൾ ആടിനെയും വലിച്ചു കൊണ്ട് പെരുന്പാന്പ് കുറ്റിക്കാടിനുള്ളിൽ കയറിയിരുന്നു.

No comments:
Post a Comment