A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Tuesday, 6 June 2017

ഭീമനാകാന്‍ മോഹന്‍ലാല്‍ നീക്കിവയ്ക്കുന്നത് രണ്ടു വര്‍ഷം

മഹാഭാരത സിനിമയിലെ ഭീമന്‍ വേഷത്തിന് മുഖ്യനടന്‍ മോഹന്‍ലാല്‍ നീക്കിവയ്ക്കുന്നത് രണ്ടു വര്‍ഷം. 1,000 കോടി രൂപ മുടക്കുന്ന സിനിമയുടെ ബജറ്റില്‍ പകുതിയും വിഷ്വല്‍ ഇഫക്ടിനു വേണ്ടിയായിരിക്കുമെന്ന് നിര്‍മ്മാതാവ് ഡോ.ബി.ആര്‍. ഷെട്ടിയും സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനും പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെയും ആഗോള സിനിമയിലെയും ഏറ്റവും മികച്ച അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അക്കാദമി അവാര്‍ഡ് നേടിയവര്‍ അടക്കം പേരുകേട്ടവരായിരിക്കും സാങ്കേതിക വിദഗ്ധര്‍. ഇന്ത്യന്‍ സിനിമയിലെയും ഹോളിവുഡിലെയും വമ്പന്‍ താരനിര അണിനിരക്കും. താരനിരയേയും സാങ്കേതികവിദഗ്ധരേയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാസ്റ്റര്‍ പതിപ്പിറക്കും. എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും പ്രമുഖ വിദേശഭാഷകളിലേക്കും സബ്‌ടൈറ്റിലുകള്‍ നല്‍കി ഡബ്ബ് ചെയ്യും.
വിപണനം, വിതരണം എന്നീ രംഗങ്ങളില്‍ ആഗോളതലത്തിലുള്ള കൂട്ടുകെട്ടുകളുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. ലോകമെങ്ങുമുള്ള സിനിമാ വിപണികളില്‍ ഈ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കുന്ന പ്രചാരണങ്ങള്‍ക്ക് ഉടന്‍ തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...