A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Thursday 3 August 2017

വരുവിൻ ശക്തമായ ഒരു സമരത്തിന് അണി ചേരുവിൻ.

പ്രിയപ്പെട്ട KTU വിദ്യാർത്ഥിസുഹൃത്തുക്കളെ,
മറ്റൊരു യൂണിവേഴ്സിറ്റിയും നടപ്പിലാക്കാത്ത അസാധാരണ രീതിൽ ഉള്ള Yearback സിസ്റ്റം  ആണ് KTU നടപ്പിലാക്കുന്നത്.
3 ഘട്ടങ്ങളിലായി 3 yearback ആണ് യൂണിവേഴ്‌സിറ്റി മുന്നോട്ട് വെക്കുന്നത്. നമുക്ക് അറിയാം ഒന്നാം വർഷം തന്നെ നിരവധി വിദ്യാർത്ഥികൾ yearback ആയി.ഇപ്പോഴത്തെ വിദ്യാർത്ഥികൾ (S5) 71 എന്ന S6ലേക്ക് കയറാൻ ഉള്ള ക്രെഡിറ്റ് ലഭിക്കാത്തവരുടെ എണ്ണം നന്നേ കുറവൊന്നുമില്ല. ഇപ്പൊ നടക്കുന്ന സപ്പളിമെന്ററി പരീക്ഷ പലർക്കും ഭീഷണി നിലനിർത്തുന്നു. എന്തെന്നാൽ എങ്ങനെ എങ്കിലും S6ലോട്ട്‌ കയറി കിട്ടിയിട്ട് കാര്യം ഇല്ല. അത്‌ കഴിയുമ്പോൾ S8ൽ എത്താൻ വീണ്ടും ഒരു yearback കൂടി നേരിടേണ്ടി വരും. അപ്പോൾ 71 എന്ന ക്രെഡിറ്റ് കഷ്ടിച്ചു മറികടന്നവർക്ക് വീണ്ടും ഭീഷണി ആവും.S5 വിദ്യാർത്ഥികൾക്ക് മാത്രം അല്ല S3 വിദ്യാർത്ഥികൾക്കും ഈ 3 YEARBACK ഭീഷണി തന്നെ ആണ്.ഇത് വരെ yearback നേരിട്ടത് ഒരു ബാച്ച് മാത്രം ആണ്.കൂടുതൽ പേർ yearback-ൽ പെട്ടു പോകുന്നതിന്‌ മുൻപ് yearback എങ്ങനെനും ഒഴിവാക്കാൻ നാം കഴിവിന്റെ പരമാവധി ശ്രമിക്കണം.ഒപ്പംതന്നെ ഇപ്പൊ yearback ആയവർക്കുവേണ്ടി ഉചിതമായ തീരുമാനം എടുക്കണം.പരമാവധി 6 വർഷം ആണ് B.tech കോഴ്സ്  ചെയ്യാൻ യൂണിവേഴ്‌സിറ്റി അനുവദിച്ചിരിക്കുന്നത്. നിർഭാഗയവെച്ചാൽ എതെങ്കിലും വിദ്യാർത്ഥി 3 തവണ yearback ആയൽ  ആ വിദ്യാർത്ഥിയുടെ ഭാവി എന്തായിരിക്കും എന്ന്‌ അറിയില്ല.3 തവണ പോയിട്ട് ഒരു തവണ തന്നെ yearback ആയൽ ഓരോ വിദ്യാർത്ഥിയും മാനസികമായി തളരും.

ധൈർക്ക്യം കുറഞ്ഞ sem ക്ലാസ്സുകളും വലിപ്പമേറിയ സിലബസും അലഷ്യമായ വാല്യൂവേഷനും പൊരുത്തപ്പെടാൻ കഴിയാത്ത പരീക്ഷ ഫലവും KTU  വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ആണ്.

YEARBACK -ന് മുൻപ് ഒരു സബ്ജെക്ട്നു 3 അവസരങ്ങൾ എന്ന്‌ പറഞ്ഞിരുന്ന യൂണിവേഴ്‌സിറ്റി ഇപ്പോൾ 2 അവസരം മാത്രം ആണ് നൽകുന്നത്. കൂടാതെ Revaluation ഫലം യഥാ സമയം വരുന്നുമില്ല.

തിയറി പ്രധാനം ഉള്ള സിലബസ്.പുസ്തകപുഴുകളെ ഉണ്ടാക്കനോ അതോ എഞ്ചിനീർസിനെ ഉണ്ടാക്കാൻ ആണോ യൂണിവേഴ്സിറ്റി ശ്രമിക്കുന്നത്.

യൂണിവേഴ്‌സിറ്റിയുടെ നിലപാടിൽ സർക്കാരിന് നേരിട്ട് ഇടപെടാൻ കഴിയില്ല എന്നത് സത്യം തന്നെ. എന്നാൽ ജനശ്രദ്ധ അകർഷിക്കുന്നവിധം നിയന്ത്രണാധിധമായ ഒരു സമരം കാഴ്ച്ച വെച്ചാൽ കുറച്ചു പ്രശ്‌നത്തിന് എങ്കിലും പരിഹാരം കാണാൻ സാധിക്കും. അതിന് 10 കോളേജിലെ എങ്കിലും മുഴുവൻ വിധർത്ഥികൾ ഇറങ്ങിയ മതി.എത്രയും കോളേജുകൾ ഉള്ള യൂണിവേഴ്‌സിറ്റിക്കു സമരത്തിന് പിള്ളേർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. സമരം ചെയ്യാൻ ഉള്ള മനസ്സും ധൈര്യവുമാണ് വേണ്ടത്. ഇത് നമ്മുടെ ആവശ്യം അല്ലങ്കിൽ നമ്മുടെ സുഹ്യത്തിന്റെ ആവിശ്യം അല്ലങ്കിൽ വരും തലമുറയുടെ ആവിശ്യം.
വരുവിൻ ശക്തമായ ഒരു സമരത്തിന് അണി ചേരുവിൻ.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...