A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Monday 6 November 2017

മധുരപാനീയങ്ങള്‍ കൊണ്ടെത്തിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തിലേക്ക്

പഞ്ചസാര ചേര്‍ന്ന മധുരപാനീയങ്ങള്‍ (SUGAR SWEETENED BEVERAGE)മദ്യപാനം മൂലമല്ലാത്ത “ഫാറ്റി ലിവര്‍” (NON ALCOHOLIC FATTY LIVER DISEASE – NAFLD) രോഗമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നുവെന്ന് ഏറ്റവും പുതിയ ശാസ്ത്രീയപഠനങ്ങള്‍. 2015 ജൂണിലെ ഹെപ്പറ്റോളജി ജേര്‍ണല്‍ (JOURNAL OF HEPATOLOGY) ആണ് ഈ പഠനവിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിയുകയും തദ്ഫലമായി കരള്‍ വീര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. പലപ്പോഴും ഇതു ശ്രദ്ധിക്കപ്പെടാതെ പോകുകയും ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാവുകയും ചെയ്യുന്നു. അമിതശരീരഭാരമുള്ളവരെയും പൊണ്ണത്തടി ഉള്ളവരെയും NAFLD സാധാരണയായി ശല്യപ്പെടുത്താറുണ്ട്. ഓര്‍ക്കുക – ഫാറ്റി ലിവറില്‍ നിന്നും കരള്‍ വീക്കത്തിലേക്കുള്ള (LIVER CIRRHOSIS) യാത്ര അത്ര ദീര്‍ഘമല്ല!


പുതിയ ഈ പഠനം പറയുന്നത്, ദിവസം ഒരു പഞ്ചസാര ചേര്‍ന്ന മധുരപാനീയം എങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ NAFLD ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാകുന്നു എന്നാണ്.


പഠനം ശരിയോ തെറ്റോ, രാസവസ്തുക്കള്‍ മാത്രം ചേര്‍ന്ന ഇത്തരം പാനീയങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നതാണ് ആരോഗ്യം കാംക്ഷിക്കുന്നവര്‍ക്ക് നല്ലത്.
FLD (FATTY LIVER DISEASES) ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കാവുന്ന ഒരു അവസ്ഥ ആണെങ്കിലും, ആതുരരായവര്‍ക്ക് മര്യാദയ്ക്കു ജീവിക്കുന്നതോടൊപ്പം പ്രകൃതി നല്‍കുന്ന ഔഷധങ്ങള്‍ വിധിയാംവണ്ണം ശീലിച്ചാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമില്ല. നിലമ്പരണ്ട (DESMODIUM TRIFLORUM) സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുകയും വെളുത്ത ആവണക്കിന്‍റെ തളിരില, വരിക്കപ്ലാവിന്‍റെ ഇല, പെരിങ്ങലത്തിന്‍റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുകയും ചെയ്‌താല്‍ ഫാറ്റി ലിവര്‍ ശമിക്കും.

രോഗം ഉണ്ടാവാതെ നോക്കുന്നതാണ് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. പ്ലാസ്റ്റിക് കുപ്പികളിലും അലുമിനിയം ടിന്നുകളിലും ആകര്‍ഷകമായ പാക്കിങ്ങില്‍ വരുന്ന വിഷങ്ങള്‍ക്ക് ജീവിതത്തില്‍ നിന്നു എന്നെന്നേക്കുമായി അവധി കൊടുക്കുകയാണ് ഉത്തമം.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...