A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Sunday 5 November 2017

പുത്തൻ റെക്കോർഡുമായി മമ്മൂക്ക

സിനിമയിൽ ധാരാളം റെക്കാഡുകൾ തന്റെ പേരിൽ കുറിച്ചിട്ടുള്ള നടനാണ് മെഗാതാരം മമ്മൂട്ടി. ഇപ്പോഴിതാ മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത ഒരു റെക്കാഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയതാരം. കേരളത്തിലെ ആദ്യ ലേഡീസ് ഫാൻസ് ഷോ എന്ന റെക്കോർഡാണ് മമ്മൂട്ടിക്ക് സ്വന്തമാകാൻ പോകുന്നത്.
അജയ് വാസുദേവൻ സംവിധാനം ചെയ്യുന്ന 'മാസ്‌റ്റർ പീസ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡീസ് ഫാൻ ഷോ സംഘടിപ്പിക്കുന്നത്. ഇതോടെ കേരളത്തിലെ ആദ്യ ലേഡീസ് ഫാൻസ് ഷോ എന്ന റെക്കാർഡ് മെഗാസ്റ്റാറിന്റെ പേരിലാവുകയും ചെയ്യും. ചെങ്ങന്നൂരിലാണ് ലേഡീസ് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്.
പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്‌ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ അഞ്ച് ആക്ഷൻ കൊറിയോഗ്രാഫർമാർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റർ, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകർ.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ, ദിവ്യദർശൻ, മക്ബൂൽ സൽമാൻ, കൈലാഷ്, വരലക്ഷമി ശരത്കുമാർ, പൂനം ബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...