A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Thursday 4 January 2018

500 രൂപ, 10 മിനിറ്റ്, ആധാര്‍ ചോർത്താം: ഈ വാര്‍ത്ത ശരിയെങ്കില്‍ ഇന്ത്യക്കാരെ ആരു രക്ഷിക്കും?


പേടിമിലൂടെ (Paytm) തങ്ങള്‍ വെറും 500 രൂപ അടച്ചപ്പോള്‍ വെറും പത്തു മിനുറ്റിനുള്ളില്‍ ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ മുഴുവന്‍ തുറന്നു കിട്ടി എന്നാണ് ദി ട്രിബ്യൂണ്‍ അവകാശപ്പെടുന്നത്. ആര്‍ക്കും ഇതു ചെയ്യാം എന്നാണ് അവര്‍ പറയുന്നത്. വാട്സാപ്പിലൂടെ ഇത്തരം ഡേറ്റാ കച്ചവടം നടത്തുന്ന ഒരു അജ്ഞാതമായ (anonymous) ഗ്രൂപ്പുകളില്‍ ഒന്നാണ് തങ്ങള്‍ക്ക് ഈ മായക്കാഴ്ച സമ്മാനിച്ചതെന്നാണ് അവര്‍ പറയുന്നത്. ഇതു ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത ഡേറ്റാ ചോര്‍ച്ചയായിരിക്കും നടന്നിരിക്കുന്നത്.
ഏത് ആധാര്‍ നമ്പര്‍ അടിച്ചു കൊടുത്താലും പേര്, അഡ്രസ്, പോസ്റ്റല്‍ കോഡ് (PIN), ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ–മെയ്ല്‍ എന്നിവയടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ തെളിഞ്ഞു കിട്ടി എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. തീര്‍ന്നില്ല, ഒരു 300 രൂപയും കൂടെ കൊടുത്തപ്പോള്‍ ആരുടെ പേരിലുമുള്ള ആധാര്‍കാര്‍ഡ് പ്രിന്റു ചെയ്‌തെടുക്കാനുള്ള സോഫ്റ്റ്‌വെയര്‍ അയച്ചു കിട്ടിയെന്നും അവര്‍ പറയുന്നു.

യുഐഡിഎഐ (UIDAI) ആവര്‍ത്തിച്ച് അവകാശപ്പെടുന്നത് ആധാര്‍ ഡേറ്റ മുഴുവന്‍ സുരക്ഷിതമാണ് എന്നാണ്. ഈ വിവരവുമായി യുഐഡിഎഐ അധിരാകരികളെ സമീപിച്ചപ്പോള്‍ അവര്‍ ഞെട്ടിപ്പോയി എന്നാണ് ട്രിബ്യൂണ്‍ പറയുന്നത്. 

ഈ റാക്കറ്റ് ഏകദേശം ആറു മാസം മുൻപ് തുടങ്ങിയതാകാമെന്നാണ് ദി ട്രിബ്യൂണിന്റെ അനുമാനം. രാജസ്ഥാന്‍ സർക്കാരിന്റെ വെബ്‌സൈറ്റിലൂടെയാകാം (aadhaar.rajasthan.gov.in) നുഴഞ്ഞു കയറ്റം നടത്തിയിരിക്കുന്നതെന്നും അനുമാനിക്കുന്നു. എന്നാല്‍ ഇതു രാജസ്ഥാന്റെതു തന്നെയാണോ അതോ അന്വേഷണം വഴിമാറ്റി വിട്ടു കബളിപ്പിക്കാനായി നല്‍കിയിരിക്കുന്ന വിവരമാണോ എന്നും സംശയമുണ്ട്. ഇതെല്ലാം യുഐഡിഎഐ നടത്തുന്ന അന്വേഷണത്തിനു മാത്രമെ സ്ഥിരീകരിക്കാനാകൂ എന്നാണ് ചണ്ഡീഗഡിലെ യുഐഡിഎഐ അഡിഷണല്‍ ഡിറെക്ടര്‍-ജെനറല്‍ സഞ്ചയ് ജിന്‍ഡാല്‍ പറയുന്നത്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...