A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday 5 January 2018

ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപംമുഴുവന്‍ തിരിച്ചുകിട്ടുമോ?

ഏറ്റവും സുരക്ഷിതം ബാങ്കുകളിലെ സ്ഥിര നിക്ഷേപമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തിയാല്‍ നിക്ഷേപിച്ച പണംമുഴുവന്‍ തിരിച്ചുകിട്ടാന്‍ ഒരു സാധ്യതയുമില്ല. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഒരു ലക്ഷം രൂപവരെമാത്രമാണ് നിക്ഷേപകന് തിരികെ ലഭിക്കുക.

ബാങ്ക് നിക്ഷേപം സുരക്ഷിതമാണോ? ആണെന്നായിരിക്കും പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കുമോയെന്നകാര്യത്തില്‍ പലര്‍ക്കും ധാരണയില്ല.

നിക്ഷേപത്തിന്മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പ്രകാരം ഒരു ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് തിരിച്ചുകിട്ടുക.അതായത് 10 ലക്ഷം നിക്ഷേപിച്ചവര്‍ക്കും 50 ലക്ഷം നിക്ഷേപിച്ചവര്‍ക്കും ആകെ തിരിച്ചുകിട്ടുക ഒരു ലക്ഷം രൂപ മാത്രം.

1961 ലെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ആക്ട് പ്രകാരമാണ് ഈതുക നിക്ഷേപകന് തിരിച്ചുകിട്ടുക.25 വര്‍ഷം മുമ്പ് നിശ്ചയിച്ച നിക്ഷേപ പരിരക്ഷ തുകയാണ് ഇപ്പോഴും തുടരുന്നത്.

ആര്‍ബിഐയുടെ കണക്കുപ്രകാരം നിക്ഷേപത്തിന്റെ മൂല്യം കണക്കാക്കുമ്പോള്‍ 30 ശതമാനം നിക്ഷേപത്തിനുമാത്രമാണ് ഇതുപ്രകാരം നിലവില്‍ പരിരക്ഷയുള്ളത്.അതായത് 2017 മാര്‍ച്ചിലെ കണക്കുപ്രകാരം 30 ലക്ഷം കോടി തുകയുടെ നിക്ഷേപത്തിനാണ് പരിരക്ഷയുള്ളത്.

2016 മാര്‍ച്ചിലെ കണക്കുപ്രകാരം 97 ശതമാനം നിക്ഷേപ അക്കൗണ്ടുകളിലും 15 ലക്ഷമോ അതില്‍താഴെയോ തുകയാണ് നിക്ഷേപമുള്ളത്. അതായത് ബാങ്കുകളിലെ മൊത്തം നിക്ഷേപത്തിന്റെ 45 ശതമാനത്തോളംവരുമിത്. ബാക്കിയുള്ള 55 ശതമാനം അക്കൗണ്ടുകളിലും 15 ലക്ഷത്തിന് മുകളിലാണ് നിക്ഷേപമുള്ളത്. അതില്‍തന്നെ 38 ശതമാനം നിക്ഷേപവും ഒരുകോടി രൂപയ്ക്ക് മുകളിലാണ്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...