A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday 5 January 2018

ദീപികയുടെയും രണ്‍വീറിന്റെയും വിവാഹ നിശ്ചയം ഇന്ന് ശ്രീലങ്കയില്‍?

ഏറെ നാള്‍ നീണ്ട് നിന്ന ഗോസിപ്പുകള്ക്കൊടുവില്‍ അതീവ രഹസ്യമായി നടന്ന അനുഷ്‌ക വിരാട് വിവാഹത്തിന് ശേഷം മറ്റൊരു വിവാഹത്തിന് കൂടി ബോളിവുഡില്‍ അരങ്ങൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോഴിതാ അതീവ രഹസ്യമായി ഒരു വിവാഹനിശചയം ഇന്ന് നടക്കുമെന്നാണ് പുതിയവാര്‍ത്ത. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും റണ്‍വീര്‍ സിങ്ങും തമ്മിലുള്ള വിവാഹ നിശ്ചയം ജനുവരി അഞ്ച് വെള്ളിയാഴ്ച നടക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

ദീപികയുടെ പിറന്നാള്‍ ദിനമാണ് ജനുവരി അഞ്ചിന്. അതേ ദിവസം തന്നെ ദീര്‍ഘനാളത്തെ പ്രണയത്തിന് പരസ്പരം ഉറപ്പ് കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്‍വീര്‍ സിങ്ങിനൊപ്പം ശ്രീലങ്കയില്‍ ദീപിക പിറന്നാള്‍ ആഘോഷിച്ചതിനു ശേഷമേ ഇന്ത്യയിലേയ്ക്ക് മടങ്ങൂഹ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് പുതിയ അഭ്യൂഹം പരക്കുന്നത്.
രണ്‍വീര്‍ സിങ്ങിനെ കഴിഞ്ഞ ആഴ്ച ശ്രീലങ്കയിലെ വിമാനത്താവളത്തില്‍ വെച്ച് കണ്ടിരുന്നു. ദീപിക പദുക്കോണ്‍ വിയന്നയിലെ അവധി ആഘോഷത്തിനു ശേഷം ശ്രീലങ്കയിലേയ്ക്ക് പറന്നുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...