A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Wednesday 3 January 2018

മോഹന്‍ലാല്‍ വീണ്ടും ടോണി കുരിശിങ്കലാകുന്നു; ഇക്കുറിയും രക്ഷയ്ക്ക് മമ്മൂക്ക എത്തുമോ

മലയാളക്കരയില്‍ വന്‍ ഹിറ്റായ ചിത്രമാണ് ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍ ടോണി കുരിശിങ്കലായി മിന്നിത്തിളങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂക്ക അതിഥി വേഷത്തിലെത്തി കൈയ്യടി നേടിയിരുന്നു.
ടോണി കുരിശിങ്കലായി ലാലേട്ടന്‍ വീണ്ടും എത്തുന്നുവെന്നത് ആരാധകരെ ആവേശത്തിലാക്കുന്നതാണ്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലാണ് ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ എത്തുക.
നമ്പര്‍ 20 മദ്രാസ് മെയിലിലെ മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രമാണ് വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ശില്‍പ്പി. ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രമെഴുതുന്ന നോവലിന്റെ പേരാണ് ‘വാരിക്കുഴിയിലെ കൊലപാതകം’.
ആ ടൈറ്റിലിലാണ് രജീഷ് മിഥില സിനിമ ഒരുക്കുന്നത്. മണിയന്‍ പിള്ളയും ജഗദീഷും എല്ലാം ഇക്കുറിയും അണിനിരക്കും. വാരിക്കുഴിയിലെ കൊലപാതകം വൈക്കത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്.
ദിലീഷ് പോത്തനും അമിത് ചക്കാലയ്ക്കലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീര നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഷമ്മി തിലകന്‍, നന്ദു തുടങ്ങിയവരും വേഷമിടുന്നുണ്ട്.
അതിഥി വേഷത്തിലാകും ടോണി കുരിശിങ്കലായി ലാലേട്ടന്‍ എത്തുക. നമ്പര്‍ 20 മദ്രാസ് മെയിലില്‍ അപകടഘട്ടത്തില്‍ ടോണികുരിശിങ്കലിനും കൂട്ടുകാര്‍ക്കും രക്ഷകനായെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇക്കുറിയും എത്തുമോയെന്നതാണ് ആരാധകര്‍ക്ക് അറിയാനുള്ളത്.
മമ്മൂട്ടി എത്തുമോയെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ ആരാധകരുടെ കാത്തിരിപ്പ് തുടരും.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...