A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday 16 June 2017

256 വയസ് പിന്നിട്ട ചൈനീസ് മുതുമുതുമുത്തശ്ശന്റെ 'ദീര്‍ഘായുസ് രഹസ്യം' ഒടുവില്‍ പുറംലോകമറിഞ്ഞു..

256 വയസ് വരെ ജീവിച്ച ആ അത്ഭുത മുത്തശ്ശന്റെ ദീര്‍ഘായുസ് രഹസ്യം ഒടുവില്‍ പുറംലോകമറിഞ്ഞു. 256 വയസില്‍ എത്തിയ ലീ എന്ന ചൈനീസ് മുത്തശ്ശന്‍ ആയുസിന്റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് വെളിപ്പെടുത്തിയത്. അവസാന ശ്വാസം വലിക്കുന്നതിനു മുന്‍പാണ് രഹസ്യം വെളിപ്പെടുത്തിയത്.
ചൈനക്കാരൂടെ ഈ മുത്തശ്ശന്റെ പ്രായം സംബന്ധിച്ച വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീക്കരിക്കുന്നു. 1827 ല്‍ ചൈന ഭരിച്ചിരുന്ന വിദേശ ഭരണകൂടം ലീയുടെ 150-ാം വയസില്‍ അനുമോദനം അറിയിച്ചുകൊണ്ട് നല്‍കിയ രേഖ ചൈനീസ് പ്രെഫസര്‍ കണ്ടെത്തിയതായി ടൈംസ് ആര്‍ട്ടിക്കിള്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ ലീയുടെ 200-ാം ജന്മദിനത്തില്‍ ചൈനീസ്‌ള ഭരണകൂടം നല്‍കിയ ആശംസകളും കണ്ടെത്തിയിരുന്നു.
ആ ദീര്‍ഘായുസിനു പിന്നില്‍ മലനിരകളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ഔഷധ സസ്യമാണ്. ഔഷധസസ്യങ്ങ ള്‍ ഭക്ഷണമാക്കി ആരംഭിച്ച ജീവിതയാത്രയാണ് ലീ യെ 256 ന്റെ നെറുകയില്‍ കൊണ്ടെത്തിച്ചത്. ഗോജി ബെരി, ഹി ഷുവു, ഗോതു കോല, പിന്നെ ധാന്യമണി കെട്ടിയുണ്ടാക്കിയ വൈന്‍ എന്നീ പൊടികൈകള്‍ 40 വര്‍ഷത്തോളം ലീ പിന്തുടര്‍ന്നു.
ഔഷധസസ്യങ്ങള്‍ മാത്രമല്ല, മനസിനെ സംരക്ഷിക്കുന്ന രീതിയും ആയുസ് നിര്‍ണ്ണയിക്കുമെന്ന് ലീ പറഞ്ഞുവത്രേ..മനസിനെ ശാന്തമായി നിര്‍ത്തുകയും ഒപ്പം ശ്വസനത്തിനുള്ള തന്ത്രങ്ങളും പാലിക്കണം. 23 തവണ വിവാഹം കഴിച്ച ലീക്ക് 200 ല്‍ അധികം കുട്ടികളുണ്ടെന്നാണ് പറയപ്പെടുന്നത്്. 500 വയസുള്ള ഒരാളെ ലീ കാണാന്‍ ഇടയായതാണ് ആയുസ് നീട്ടിക്കൊണ്ടു പോകുന്നതിലേയ്ക്ക് നയിച്ചതത്രേ...

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...