A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday, 16 June 2017

ഭക്ഷണം കഴിക്കാതെയും ജീവിക്കാം; ഈ ദമ്പതികളുടെ ആഹാരമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും !

അക്കാഹി റിച്ചാര്‍ഡോയ്ക്ക് 36 വയസ്സുണ്ട് കാമില കാസ്‌റ്റെലോയ്ക്ക് 34 ഉം , ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇവര്‍ താമസിക്കുന്നത് കാലിഫോര്‍ണിയയിലാണ്. ഒരു സാധാരണ കുടുംബം എന്ന് ഇവരെ കുറിച്ച് പറയാന്‍ വരട്ടെ, കാരണം ഇവരുടേത് ഒരു അസാധാരണ ജീവിത രീതിയാണ്. ഈ ദമ്പതികള്‍ ആഹാരം കഴിക്കുന്നത് ആഴ്ചയില്‍ മൂന്ന് തവണ മാത്രമാണ്. പ്രകൃതിയില്‍ നിന്നും ഊര്‍ജ്ജം ലഭിക്കുമെന്നാണ് ഇവര്‍ ഈ ജീവിത രീതിയ്ക്ക് കണ്ടെത്തിയ ന്യായീകരണം. രണ്ട് മക്കളുടെ അമ്മയായ കാമിലയും തന്റെ ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ പോഷകങ്ങള്‍ സ്വീകരിച്ചത് സൂര്യനില്‍ നിന്നും വായുവില്‍ നിന്നുമാണ്. ഗര്‍ഭാവസ്ഥയില്‍ ഖര രൂപത്തിലുള്ള ആഹാരങ്ങളാണ് കാമില കഴിച്ചിരുന്നത്. മനുഷ്യര്‍ക്ക് ആഹാരം ഇല്ലാതെ ജീവിക്കാന്‍ വളരെയെളുപ്പം സാധിക്കുമെന്നാണ് കാമില പറയുന്നത്.
സാമൂഹികമായ ഇടപെടലുകളുടെ സമയത്ത് തങ്ങള്‍ ലളിതമായി കഴിക്കാവുന്ന തരത്തിലുള്ള പഴങ്ങള്‍ മാത്രം കഴിക്കുമെന്ന് ഇവര്‍ പറയുന്നു. തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഭക്ഷണം ഒഴിവാക്കി തന്നെ പോയിരുന്നു, വായുവില്‍ നിന്നും സൂര്യനില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു. തുടര്‍ന്ന് രക്തപരിശോധന നടത്തി. പ്രസവിച്ചത് ഒരു ആരോഗ്യമുള്ള ആണ്‍കുട്ടിയെയാണെന്നും കാമില പറയുന്നു. ആര്‍ക്കും തങ്ങളുടെ ജീവിത രീതി പിന്‍തുടരാവുന്നതാണെന്ന് കാമില പറയുന്നു. കാമിലയും അക്കാഹിയും 2005 ലാണ് വിവാഹിതരാകുന്നത്. 2008ല്‍ ആമേരിക്കയിലേക്കുള്ള യാത്രയിലാണ് പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജം സ്വീകരിച്ചുള്ള ജീവിതരീതിയെ പറ്റി അറിഞ്ഞതെന്നും ഈ ദമ്പതികള്‍ പറയുന്നു. തുടര്‍ന്ന് തങ്ങള്‍ സസ്യാഹരം ശീലമാക്കുകയും പതുക്കെ ഈ ജീവിതരീതി സ്വന്തമാക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...