A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday, 9 June 2017

കണ്ണില്‍ നോക്കി മനസ്സു വായിക്കാന്‍ സ്തീകള്‍ക്ക് കുടുതല്‍ കഴിവുണ്ട്, മലയാളി ഗവേഷകന്റെ കണ്ടെത്തല്‍

ആണുങ്ങള്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. കണ്ണില്‍ നോക്കി മനസ്സുവായിക്കാന്‍ കൂടുതല്‍ കഴിവുള്ളത് സ്ത്രീകള്‍ക്കാണെന്ന് അന്താരാഷ്ട്രതലത്തില്‍ നടന്ന ഒരു ഗവേഷണം പറയുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയും മലയാളിയുമായ വരുണ്‍ വാര്യരുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണില്‍ നോക്കി മനസ്സു വായിക്കാനുള്ള കഴിവ് ഡിഎന്‍എയുമായി ബന്ധപ്പെട്ടതാണെന്ന കണ്ടെത്തലിനൊപ്പമാണ്, സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുരുഷന്‍മാരെ കടത്തിവെട്ടുമെന്ന് വ്യക്തമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 89,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തിന്റെ ഫലം, പുതിയ ലക്കം 'മോളിക്യുലാര്‍ സൈക്യാട്രി' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
20 വര്‍ഷം മുമ്പാണ് കേബ്രിഡ്ജ് സര്‍വ്വകാലശാല 'കണ്ണില്‍ നോക്കി മനസ്സ് വായിക്കുന്ന പരീക്ഷണം' (ഐസ് ടെസ്റ്റ് - Eyes Test ) വികസിപ്പിച്ചെടുത്തത്. '23 ആന്‍ഡ് മി' ( 23andMe ) എന്ന ജനറ്റിക്‌സ് കമ്പനിയുടെ സഹായത്തോടെ, ഓസ്ട്രേലിയ ഫ്രാന്‍സ്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ഈ ടെസ്റ്റ് കേംബ്രിഡ്ജ് സംഘം ആയിരക്കണക്കനാളുകളില്‍ നടത്തുകയായിരുന്നു.
പഠനത്തില്‍ വരുണ്‍ വാര്യര്‍ക്കൊപ്പം, കേംബ്രിഡ്ജിലെ 'ഓട്ടിസം റിസര്‍ച്ച് സെന്റര്‍' ഡയറക്ടര്‍ പ്രൊഫ.സിമൊണ്‍ ബാരണ്‍ കോഹന്‍, പാരിസില്‍ 'പാസ്റ്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ തോമസ് ബെര്‍ഷ്വറോം എന്നിവരും പ്രധാനപങ്കു വഹിച്ചു. 'ഐ ടെസ്റ്റി'ന് വിധേയരായ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ മികച്ച സ്‌കോര്‍ ലഭിച്ചത്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...