A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday, 9 June 2017

വജ്രങ്ങള്‍ പതിച്ച വിവാഹവസ്ത്രം, വില 1.85 കോടി

തമിഴ്‌നാട്ടില്‍ നിന്ന് ഒരു ആഡംബര കല്യാണവാര്‍ത്ത. പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ ശരവണ സ്റ്റോഴ്‌സിന്റെ ഉടമ അരുണ്‍ ശരവണന്റെ മകള്‍ വിവാഹിതയായി.
വധു വിവാഹവേളയില്‍ അണിഞ്ഞ ഗൗണിന്റെ വില 1.85 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.വജ്രങ്ങള്‍ പതിച്ച് പ്രത്യേകം രൂപകല്‍പന ചെയ്തതാണ് ഗൗണ്‍.
ഐ ടി സി ഗ്രാന്‍ഡ് ഹോട്ടലില്‍ ആയിരുന്നു വിവാഹം. ഹന്‍സികാ മോട്‌വാനി, ലക്ഷ്മി റോയി, എം കെ സ്റ്റാലിന്‍ തുടങ്ങി സിനിമാ രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
വിവാഹസമ്മാനമായി അരുണ്‍കുമാര്‍ മരുമകന് നല്‍കിയത് റോള്‍സ് റോയ്‌സ് കാര്‍ ആണ്. വിവാഹത്തിനു മാത്രമായി പതിമൂന്നു കോടി രൂപ ചെലവഴിച്ചത്രെ.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...