A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Thursday, 8 June 2017

സ്ത്രീത്വം തുളുമ്പുന്ന മമ്മൂട്ടിയുടെ ചിത്രം വൈറല്‍; സിനിമ ഏതെന്ന് മനസ്സിലായോ?

65-ാം വയസ്സിലും എന്നാ ഒരിതാ? എന്ന് മലയാളികള്‍ അത്ഭുതത്തോടെ ചോദിച്ചിട്ടുള്ളത് ഒരേയൊരാളെ നോക്കിയാണ്, നമ്മുടെ മമ്മൂക്ക. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി തുടരുന്ന മമ്മൂട്ടിയുടെ പഴയൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. മമ്മൂക്ക സുന്ദരന്‍ മാത്രമല്ല സുന്ദരിയുമാണെന്ന് ഈ ചിത്രം കണ്ടവരെല്ലാം പറയുന്നു.
ഇതുവരെ കാണാത്ത ലുക്കില്‍ മമ്മുട്ടിയെ കണ്ട് ആരാധകരും ഞെട്ടി. ഏതെങ്കിലും ഫോട്ടോ ഷൂട്ടിനോ തമാശയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പമോ എടുത്തതാകാം ഈ ചിത്രമെന്നാണ് ആരാധകരുടെ നിഗമനം. എന്നാല്‍ 1983ല്‍ പുറത്തിറങ്ങിയ 'ഒന്നു ചിരിയ്ക്കൂ' ആണ് ചിത്രം. മമ്മൂട്ടിക്കൊപ്പം സ്വപ്‌ന, അടൂര്‍ ഭാസി, ജലജ, ഉമ്മര്‍, സുകുമാരി, ശങ്കരാടി, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. എന്തായാലും മമ്മൂട്ടി സുന്ദരി തന്നെ. നീളന്‍ മുടിയും വലിയ പൊട്ടും കമ്മലും കണ്ണടയുമൊക്കെയായി സൂപ്പര്‍ ലുക്കും ഫോട്ടോ സൂപ്പര്‍ ഹിറ്റും.

മലയാള സിനിമയില്‍ ധാരാളം നടന്മാര്‍ സ്ത്രീ വേഷം കെട്ടിയിട്ടുണ്ട്. ദിലീപ്, പൃഥ്വിരാജ്, കൊച്ചിന്‍ ഹനീഫ. ജഗതി, സലിംകുമാര്‍, ബാബുരാജ്, ഇന്നസെന്റ്, ജയറാം അങ്ങനെ നീളുന്നു ഈ നിര.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...