ഓരോ ദിവസവും പുത്തന്‍ ഫീച്ചറുകളുമായാണു വാട്ട്‌സാപ്പ് എത്തുന്നത്. അതില്‍ ഏറ്റവും പുതിയ ഫീച്ചര്‍ ആണ് റീകോള്‍. നിങ്ങള്‍ അയച്ചതിനു ശേഷം ഡിലിറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ചിന്തിക്കുന്ന പല മെസേജുകളും ഉണ്ടാകും. എന്നാല്‍ കൈവിട്ടു പോയ കല്ലും വാവിട്ടു പോയ വാക്കും എന്നു പറയുന്ന പോലെ അയച്ച സന്ദേശങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പിന് ഇല്ല. എന്നാല്‍ റീകോള്‍ എന്ന ഫീച്ചര്‍ വരുന്നതോടെ ഇത് സാധ്യമാകും.
ഈ സവിശേഷ ഫീച്ചര്‍ ഉപയോഗിച്ച് അയച്ച സന്ദേശങ്ങള്‍ അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയും. ചിത്രങ്ങള്‍, വീഡിയോ, ജിഫ്, ഡോക്യൂമെന്റേുകള്‍ തുടങ്ങി നിങ്ങളയച്ച ഏതു സന്ദേശവും അഞ്ചുമിനിറ്റിനുള്ളില്‍ നിങ്ങള്‍ക്കു ഡിലീറ്റ് ചെയ്യാന്‍ കഴിയും. വാട്ട്‌സാപ്പിലെ 2.17.30+ എന്ന വേര്‍ഷനിലായിരിക്കും ഇതു ലഭ്യമാകുക. 2.17.190 എന്ന വേര്‍ഷനാണു നിലവിലുള്ളത്. 200 മില്ല്യണ്‍ ഉപഭോക്താക്കളാണു പ്രതിമാസം ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.

No comments:
Post a Comment