കബാലിയ്ക്ക് ശേഷം പാ. രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന കാലായില്‍ മമ്മൂട്ടി അതിഥിതാരമായി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദളിത്പക്ഷ രാഷ്ട്രീയം പറയുന്ന ചിത്രത്തില്‍ അംബേദ്കര്‍ ഒരു കഥാപാത്രമായിത്തന്നെ കടന്നുവരുന്നുണ്ടെന്നും ആ റോള്‍ കൈകാര്യം ചെയ്യുന്നത് മമ്മൂട്ടിയാകും എന്നൊക്കെയാണ് ഇപ്പോള്‍ പ്രചരിക്കുന്ന പ്രചരണങ്ങള്‍. എന്നാല്‍ രഞ്ജിത്തോ മമ്മൂട്ടിയോ സിനിമയിലെ തന്നെ മറ്റ് അണിയറപ്രവര്‍ത്തകരോ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പ്രചരണവും നടത്തിയിട്ടില്ലെന്നുള്ളതാണ് മറ്റൊരു ശരിയായ വസ്തുത.
ദളിത് രാഷ്ട്രീയവും അംബേദ്കറുടെ കാഴ്ചപ്പാടുകളോടുള്ള അനുഭവവുമൊക്കെ നിരവധി ചിത്രങ്ങളിലൂടെ വിനിമയം ചെയ്ത സംവിധായകനാണ് രഞ്ജിത്ത്. തന്റെ പുതിയ ചിത്രത്തിലും ഇത്തിരി രാഷ്ട്രീയം പറയാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്ന് ഫസ്റ്റലുക്ക് പോസ്റ്ററില്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഇതിന് മുന്‍പ് അംബേദ്കറുടെ ജീവിതം പറഞ്ഞ ജബ്ബാര്‍ പട്ടേലിന്റെ ഇംഗ്ലീഷ് ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്.

No comments:
Post a Comment