ബോളിവുഡിനെ വിറപ്പിച്ച് മുന്നേറുന്ന രാജമൗലിയുടെ ബാഹുബലിയെ റിലീസിന് മുന്‍പേ വിറപ്പിച്ചിരിക്കുകയാണ് രജനികാന്തിന്റെ പുതിയ ചിത്രം 2.0.
ഡി.എന്‍.എ.യുടെ റിപ്പോര്‍ട്ട് അനുസരിച്ച് പതിനഞ്ച് ഭാഷകളിലായി ഏഴായിരം തിയേറ്ററുകളിലാണ് രജനിയുടെ 2.0 റിലീസ് ചെയ്യുന്നത്. ബാഹുബലിയാവട്ടെ 6500 തിയേറ്ററുകളില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ഇത്രയും ഭാഷകളിലേയ്ക്കും മൊഴിമാറ്റിയിരുന്നുമില്ല.
രജനി ചിത്രം ഇറങ്ങിക്കഴിഞ്ഞാല്‍ എന്തു സംഭവിക്കും എന്നതാണ് ഇപ്പോള്‍ സിനിമാലോകം ഉറ്റുനോക്കുന്നത്. ആയിരത്തി അഞ്ഞൂറ് കോടിയുടെ ക്ലബില്‍ കയറി പരസ്പരം മത്സരിക്കുകയാണ് ബാഹുബലിയും ആമിര്‍ ഖാന്റെ ദംഗലും. ഇതിനൊപ്പം എത്താന്‍ രജനിയുടെ മാജിക്കിനാവുമോ എന്നതാണ് അറിയേണ്ടത്.
2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തിലെ വില്ലന്‍. എമി ജാക്‌സനാണ് നായിക.
ഷൂട്ടിങ് പൂര്‍ത്തിയായി പ്രീപ്രൊഡക്ഷനിലാണ് ചിത്രം ഇപ്പോള്‍. 2018 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

No comments:
Post a Comment