A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Monday, 5 June 2017

കല്യാണമണ്ഡപത്തിൽ അരങ്ങേറിയത് നാടകീയരംഗങ്ങൾ; ചേട്ടനെ തള്ളിമാറ്റി വധുവിനെ അനിയന്‍ താലികെട്ടി

തമിഴ് നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുപ്പട്ടൂരിൽ കല്യാണത്തിനിടെ നാടകീയ രംഗങ്ങൾ. താലി കെട്ടുന്നതിനിടെ ജേഷ് ഠനെ തള്ളി മാറ്റി അനുജന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി. ചെല്‍രാംപട്ടിയിലെ കാമാരവേല്‍ എന്നയാളുടെ രണ്ടാമത്തെ മകന്‍ കുമാറിന്റെ കല്യാണത്തിനിടെയാണ് സംഭവം. കുമാറിന്റെ മകൻ വേലു ആണ് പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തിയത്.
വേലുവിന്റെ പെട്ടെന്നുള്ള നീക്കത്തിൽ എല്ലാവരും അമ്പരന്നെങ്കിലും പിന്നീട് പെൺകുട്ടിയോട് താലി അഴിച്ചുമാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാല്‍ താലി അഴിക്കാന്‍ പെണ്‍കുട്ടി കൂട്ടാക്കിയില്ല. തുടർന്നാണ് ഇരുവരും പ്രണയത്തിൽ ആയിരുന്നെന്ന സത്യം പുറത്തായത്. തുടർന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ബലമായി. എന്നാൽ വേലുവല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചു നിന്നതോടെ വേലുവിനെ പെണ്‍വീട്ടുകാര്‍ തിരിച്ചു വിളിച്ചു. എന്നാൽ വധുഗൃഹത്തിലേക്ക് ചെല്ലാൻ താല്പര്യം ഇല്ലെന്ന് യുവാവ് അറിയിച്ചതോടെ വേലുവിനെ പെൺവീട്ടുകാർ പിടിച്ചുകൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...