A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday 9 June 2017

അതിരപ്പിള്ളിയിലേക്ക് പ്രത്യേക സൗകര്യങ്ങളുമായി മഴയാത്ര


അതിരപ്പിള്ളിയിലേക്ക് പ്രത്യേക സൗകര്യങ്ങളുമായി മഴയാത്ര. കേരള ടൂറിസം വകുപ്പാണ് അതിരപ്പിള്ളി-ഷോളയാര്‍ വനമേഖലയിലൂടെ മഴയാത്രയ്ക്ക് സംവിധാനം ഒരുക്കിയത്. രാവിലെ എട്ടുമണിക്ക് അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി ഡിഎംസിയുടെ നേതൃത്വത്തിലുള്ള ഈ ജംഗിള്‍ സഫാരി ചാലക്കുടി പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നിന്നാരംഭിച്ച് വൈകിട്ട് ഏഴിന് തിരിച്ചെത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
തുമ്പൂര്‍മുഴി, അതിരപ്പിള്ളി, മഴക്കാലത്തുമാത്രം രൂപപ്പെടുന്ന ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങല്‍കുത്ത്, ആനക്കയം, ഷോളയാര്‍ അണക്കെട്ട് എന്നിവടങ്ങളിലാണ് സന്ദർശിക്കുന്നത്. കൂടാതെ യാത്രയിൽ പ്രഭാതഭക്ഷണം, ഔഷധകഞ്ഞി, ഉച്ചഭക്ഷണം, കരിപ്പെട്ടികാപ്പി, കപ്പ പുഴുങ്ങിയത്, മുളക് ചമ്മന്തി, കര്‍ക്കിടക മരുന്ന് കിറ്റ് തുടങ്ങിയ വിഭവങ്ങള്‍ സന്ദര്‍ശകര്‍ക്കായി വിളമ്പും.
സമ്മാനങ്ങളായി ബാഗ്, കുടയും സമ്മാനിക്കും. ഇതിനു പുറമെ യാത്രികര്‍ മൊബൈലില്‍ പകര്‍ത്തുന്ന മഴയുടെ ദൃശ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവയ്ക്ക് സമ്മാനങ്ങളും നല്‍കും. ബുക്കിങ്ങിന് 0480 2769888, 9497069888 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടുക.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...