
കോട്ടയം: കന്നുകാലി കശാപ്പ് നിയന്ത്രണം വന്‍ പ്രതിഷേധമാകുമ്പോള്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാനടത്തുന്ന കേരളാ സന്ദര്‍ശനത്തെ പാകിസ്താന്‍ സന്ദര്‍ശനമാക്കി ചിത്രീകരിച്ച് ദേശീയ മാധ്യമം. അമിത് ഷാ കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് ഹെഡ്‌സ് ടു തന്‍ഡ്രി പാകിസ്താന്‍ എന്ന വിശേഷണമായാണ് ദേശീയ മാധ്യമം വന്നത്.
കലാപ ഭരിതമായ അന്തരീക്ഷത്തിലേക്കാണ് പാര്‍ട്ടി അധ്യക്ഷന്‍ എത്തുന്നതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംഭവത്തിനെതിരെ പ്രമുഖരടക്കം രംഗത്തുവന്നു. സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ഹാഷ് ടാഗുകളും രൂപം കൊണ്ടുകഴിഞ്ഞു. ഇതിലൂടെ രൂക്ഷമായ വിമര്‍ശനമാണ് മാധ്യമത്തിനെതിരെ രംഗത്തുവന്നത്.
മാധ്യമം മാപ്പുപറയണമെന്ന ആവശ്യപ്പെട്ട് അപ്പോളജൈസ്‌ടൈംസ്‌കൗ എന്ന ഹാഷ് ടാഗുകള്‍ വന്നിരിക്കുന്നത്. മാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തുവന്നിട്ടുണ്ട്. ഇന്നലെ മോഡി കേരളത്തെ സൊമാലിയയെന്നു വിശേഷിപ്പിച്ചു, ഇന്ന് മാധ്യമങ്ങള്‍ പാകിസ്താനികള്‍ എന്ന് വിശേഷിപ്പിച്ചു. നാളെ മലയാളികള്‍ ചൊവ്വയില്‍ നിന്നു വന്നതാണെന്ന് പറയുമെന്നും ട്വിറ്റുകള്‍ ചെയ്യുന്നു.

No comments:
Post a Comment