A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Saturday, 3 June 2017

തന്നെ കൊന്നവര്‍ക്ക് മറുപടിയുമായി കിങ് ഖാന്‍ !

സിനിമയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് താരങ്ങളെ കൊല്ലുന്നത് സ്ഥിരം പരിപാടിയാണ്. ഇത് സോഷ്യല്‍ മീഡിയ വന്നതോടെ ഇരട്ടിയായി. അങ്ങനെ വിമാനപകടത്തില്‍ ഷാരുഖ് ഖാനും കൊല്ലപ്പെട്ടിരുന്നു. ഇങ്ങനെ ഒരു വാര്‍ത്ത ഫ്രഞ്ച ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. എന്നാല്‍ തന്റെ പേരില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ഷാരുഖ് രംഗത്തെത്തിയിരിക്കുകയാണ്.പാരിസിലെ വിമാന അപകടത്തില്‍ ഇന്ത്യന്‍ സിനിമ നടന്‍ ഷാരുഖ് ഖാനും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു എന്നായിരുന്നു ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. അതില്‍ ഫ്രഞ്ച് ഏവിയേഷന്‍ താരത്തിന് അനുശോചനം രേഖപ്പെടുത്തിയതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
ഈ ആഴ്ച വിമാന അപകടത്തില്‍ നിന്നും സെറ്റില്‍ നിന്നുണ്ടായ അപകടത്തില്‍ നിന്നും മറ്റ് പലതില്‍ നിന്നും താന്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നാണ് ഷാരുഖ് ഖാന്‍ പ്രതികരിച്ചത്. ട്വിറ്ററിലുടെയാണ് താരം പ്രതികരണം അറിയിച്ചത്. കഴിഞ്ഞ നാല് ദിവസം മുന്‍പാണ് ഷാരുഖ് ഖാന്റെ പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ താരം അപകടത്തില്‍ പെടുന്നത്. സിനിമ സെറ്റിലെ സീലിങ് തകര്‍ന്നു വീഴുകയായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്ക് ഒന്നും ഉണ്ടായിട്ടില്ല.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...