A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Thursday, 8 June 2017

നിരത്തു വിറപ്പിക്കാന്‍ അപ്രീലിയ ഷിവറും ഡോര്‍സോഡ്യൂറോയും ഇന്ത്യയിലെത്തി

ലോകപ്രശസ്ത മോട്ടോര്‍ വാഹന ബ്രാന്‍ഡായ പിയാജിയോയുടെ കീഴിലുള്ള ഇറ്റാലിയന്‍ മോട്ടോര്‍ബൈക്ക് യൂണിറ്റായ അപ്രീലിയയുടെ രണ്ട് ക്ലാസിക്ക് സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. അപ്രിലിയ ഷിവര്‍ 900, ഡോര്‍സോഡ്യൂറോ 900 എന്നിവയാണ് പുതിയ മോഡലുകള്‍ . നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്താണ് ഇവ വില്‍പ്പന നടത്തുന്നത്. കേരളത്തില്‍ കൊച്ചിയടക്കം അഞ്ച് മോട്ടോപ്ലക്‌സ് ഷോറൂമുകളില്‍ ഇവ ലഭ്യമാണ്. അവതരണ ഓഫര്‍ എന്ന നിലയില്‍ പുണെ എക്‌സ്‌ഷോറൂം വില ഷിവര്‍ 900 11.99 ലക്ഷം രൂപ, ഡോര്‍സോഡ്യൂറോ 900 12.50 ലക്ഷം രൂപ എന്നിങ്ങനെയാണ്.
ജൂണ്‍ 30 വരെ ഓഫര്‍ പ്രകാരം ഈ വിലയ്ക്കു സ്വന്തമാക്കാം, എന്നാല്‍ ഓഫര്‍ കാലത്തിനു ശേഷം വിലയില്‍ 1.33 ലക്ഷം രൂപ വര്‍ധനയുണ്ടാകും.
അപ്രീലിയ ഷിവര്‍ 900 നേക്കഡ് റോഡ്സ്റ്ററും ഡോര്‍സോഡ്യൂറോ 900 ഡ്യുവല്‍ പര്‍പ്പസ് മോട്ടോര്‍സൈക്കിളുമാണ്. രണ്ടു മോഡലുകള്‍ക്കും 896 സിസി വി ട്വിന്‍ ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ്. 95.2 ബിഎച്ച്പി90 എന്‍എം ആണ് ശേഷിയുള്ള രണ്ടു മോഡലുകള്‍ക്കും 6 സ്പീഡ് ഗിയറുകള്‍ ഉണ്ട്.
തലതിരിഞ്ഞ ഫോര്‍ക്ക് സസ്‌പെന്‍ഷനാണ് മുന്‍ ചക്രത്തിന്. പിന്‍ ചക്രത്തിന് മോണോ സസ്‌പെന്‍ഷനാണ്. 4.3 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി അടക്കം നിരവധി ഫീച്ചറുകളുണ്ട്. 17 ഇഞ്ചാണ് വീല്‍ വലുപ്പം.
ട്രാക്ഷന്‍ കണ്‍ട്രോള്‍ , റൈഡ് ബൈ വയര്‍ ആക്‌സിലറേറ്റര്‍ , ഡ്യുവല്‍ ചാനല്‍ എബിഎസ് സിസ്റ്റം എന്നിവയും ഷിവറിനും ഡോര്‍സോഡ്യൂറോയ്ക്കുമുണ്ട്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...