A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Thursday 8 June 2017

ഗോമാതാവും കാളപിതാവും ബിജെപിയെയും മോദിയെയും പരിഹസിച്ച്‌ വി.എസ്

ഡാര്‍വിനെ വെല്ളുന്ന സിദ്ധാന്തമാണ് ഗോമാതാവിനും കാള പിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യ
ുതാനന്ദന്‍. കന്നുകാലിവില്‍പ്പന നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിട കയറ്റുമതി, ഇറക്കുമതി കന്പനികള്‍ക്ക് വേണ്ടിയാണ് ബിജെപി ഈ വഞ്ചന നടത്തുന്നത്. കന്നുകാലി കശാപ്പു നിയന്ത്രണം ശുദ്ധ തട്ടിപ്പാണ്. കാളകളെ വന്ധ്യംകരിച്ചാല്‍ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബിജെപി അതിനെ എതിര്‍ക്കുന്നത്.
എന്നാല്‍ ധവളവിപ്ളവത്തിന്‍റെ ഭാഗമായാണ് നമ്മള്‍ കാളകളെ വന്ധ്യംകരിച്ചു നിര്‍ത്തുന്നതെന്നും വി.എസ് പറഞ്ഞു.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പേരില്‍ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാന്‍ കമ്മീഷന്‍ വാങ്ങുകയും ചെയ്ത ബിജെപി വന്‍കിട കശാപ്പ് മുതലാളിമാരില്‍ നിന്നു ലാഭം പറ്റാനാണ് ഇപ്പോള്‍ ഗോമാതാവിനായി കണ്ണീര്‍ പൊഴിക്കുന്നത്. സഹകരണ സംഘങ്ങള്‍ക്ക് കശാപ്പുശാലയും കാലി ചന്തയും തുടങ്ങാനാകുമോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വിദേശ രാജ്യങ്ങളില്‍ പോയി ബീഫ് കഴിക്കുകയും ഇന്ത്യയില്‍ വന്നു ഗോസംരക്ഷണം പറയുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ഇതുവല്ളതും അറിയുന്നുണ്ടോ എന്തോ? വലപ്പോഴും ഇന്ത്യയിലെത്തുന്പോള്‍ നമ്മുടെ ബിജെപി എംഎല്‍എ കേരളത്തിന്‍റെ വികാരം അദ്ദേഹത്തോട് പറഞ്ഞു കൊടുക്കണമെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...