A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Thursday, 28 September 2017

രണ്ട് സ്പൂൺ വെളിച്ചെണ്ണ മാത്രം മതി... പല്ലിലെ എത്രവലിയ കറയും കളയാം !


മറ്റുള്ളവരെ നമ്മിലേക്കാകര്‍ഷിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് നല്ല ചിരി. ആത്മവിശ്വാസത്തോട് കൂടിയ തുറന്ന ചിരി പലപ്പോഴും പല തരത്തിലും നമ്മളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. എന്നാല്‍ പലപ്പോഴും പല്ലുകളിലെ കറ തന്നെയാണ് ഇവിടെ വില്ലനാവുന്നത്. കറയില്ലാത്തതും നന്നായി തിളങ്ങുന്നതുമായ പല്ലിന് പല തരത്തിലുള്ള മാര്‍ഗ്ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
പല്ലുകളിലെ കറ മാറ്റാന്‍ ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗമാണ് നാരങ്ങ നീര്. നാരങ്ങ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് അതുപയോഗിച്ച് പല്ല് തേക്കുക. ഇത് ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കും.



അതുപോലെ ഏത് പറ്റിപ്പിടിച്ച കറയേയും ഇളക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് വായില്‍ അല്‍പ നേരം കവിള്‍ കൊള്ളുന്നത് വളരെ ഉത്തമമാണ്.
ആര്യവേപ്പിന്റെ തണ്ടുകൊണ്ട് പല്ല് തേക്കുന്നത് പല്ലിലെ കറ മാത്രമല്ല എല്ലാ വിധത്തിലുള്ള ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കും. ഏത് ദന്തപ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇത് പല്ലിലെ കറയേയും മോണരോഗത്തേയുമെല്ലാം വെറും ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് പല്ല് തേക്കുന്നതും കറയെ ഇല്ലാതാക്കും.





കടുകെണ്ണയുപയോഗിച്ച് എന്നും രണ്ട് നേരം കവിള്‍ കൊള്ളുക. ഇത് പല്ലിലെ എത്രവലിയ കറയെയും ഇല്ലാതാക്കുന്നു. വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഉപ്പ് മിക്‌സ് ചെയ്തശേഷം അതുകൊണ്ടു പല്ലുതേക്കുന്നതും പല്ലിലെ കറക്ക് ഉത്തമപരിഹാരമാണ്. കറ്റാര്‍ വാഴ നെടുകേ മുറിച്ച് അത് കൊണ്ട് പല്ലില്‍ ഉരസുക. ഇത്തരത്തില്‍ ചെയ്യുന്നത് പല്ലിലെ കറുപ്പ് അകലാനും മറ്റ് ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...