A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday, 29 September 2017

മുടി മുറിച്ചതിനു ശേഷം പുരുഷന്മാര്‍ ഒരിക്കലും ഇക്കാര്യം ചെയ്യരുത്!

പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകൾ നമ്മളില്‍ പലരും തലയില്‍ പരീക്ഷിക്കാറുണ്ട്. ഒരുപക്ഷേ സ്ത്രീകളേക്കാൾ പുരുഷന്മാരാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. അപ്പോഴപ്പോള്‍ ഇറങ്ങുന്ന സ്റ്റൈലുകള്‍ സ്വന്തം തലയില്‍ പരീക്ഷിച്ചാല്‍ മാത്രമേ ചിലര്‍ക്ക് സമാധാനമാകുകയുള്ളൂ. ഹെയര്‍സ്റ്റൈലുകള്‍ എന്തുവേണമെങ്കിലും പരീക്ഷിച്ചോളൂ. കാരണം നാട്ടുകാര്‍ വെറുതെ നോക്കി രസിക്കുമെന്നല്ലാതെ ജീവന് ഒരു പരിക്കും അതേല്‍പ്പിക്കുന്നില്ല. പറഞ്ഞുവരുന്നത് ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലുമൊക്കെ പോയി മുടിമുറിച്ചതിനു ശേഷം ചെയ്യുന്ന മറ്റൊരു കാര്യത്തെക്കുറിച്ചാണ്.
ഹെയര്‍ കട്ടിംഗിനു ശേഷം ബാർബർമാർ ചെയ്യുന്ന നെക് മസാജ് അഥവാ നെക് ക്രാക്ക് ആണിത്. കഴുത്തും തലയുമൊക്കെച്ചേര്‍ത്ത് ഒരു ഉഴിച്ചിലാണിത്. ആകെ ഒരു റിലാക്സേഷൻ കിട്ടാനാണ് ഇതെന്നാണ് പലരുടെയും അവകാശവാദം. എന്നാല്‍ ഇനിമുതല്‍ ഈ നെക് മസാജ് ചെയ്യുന്നവര്‍ പ്രത്യേതകമായി ശ്രദ്ധിക്കുക. നിങ്ങളെ ജീവിതകാലം മുഴുവന്‍ ദുരിതക്കിടക്കയിലാഴ്ത്താൻ പാകമാണ് ഈ മസാജ് എന്നാണ് പുതിയ വാര്‍ത്ത.
മുടിമുറിച്ചതിനു ശേഷം നെക് മസാജ് ചെയ്തതിന്‍റെ ഫലമായി ശരീരം തളര്‍ന്നുപോയ അജയ് കുമാർ എന്ന മധ്യവയസ്‍കന്റെ കഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയാണ് സംഭവം. 54കാരനായ അജയയിന്‍റെ മുടി വെട്ടിയതിനു ശേഷം നെക് മസാജ് ചെയ്യുന്നതിനിടെ തല ഇരുവശത്തേക്കുമാക്കി ക്രാക് ചെയ്യുകയായിരുന്നു ബാര്‍ബര്‍. ഇതിനിടെ ദശമനാഡിക്കു ക്ഷതമേല്‍ക്കുകയും അജയിന്‍റെ ശ്വാസകോശം തകരാറിലാകുകയും ചെയ്തു.
ഇപ്പോള്‍ സ്വന്തമായി ശ്വാസമെടുക്കാൻ കഴിയാത്ത അജയ് ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. മസാജിലൂടെ ഇദ്ദേഹത്തിന്‍റെ ഡയഫ്രത്തിനും സാരമായ പരിക്കു പറ്റിയെന്നും ഇനി വെന്റിലേറ്റർ സഹായമില്ലാതെ ജീവന്‍ നിലനിര്‍ത്തുന്ന കാര്യം സംശയമാണെന്നും ഡോക്ടർമാർ പറയുന്നു.
അപ്പോള്‍ മുടിമുറിച്ചതിനു ശേഷമുള്ള ഈ നെക്ക് മസാജിന് ബാര്‍ബര്‍ തയ്യാറെടുക്കുമ്പോള്‍ വേണോ വേണ്ടയോ എന്ന കാര്യം ഇനി നിങ്ങളും ഒന്നുകൂടി ആലോചിച്ച് ഉറപ്പിച്ചോളൂ.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...