ഒരിക്കൽ ന്യൂയോർക് സിറ്റി ബാങ്കിലേയ്ക്ക് ഒരിന്ത്യക്കാരൻ കയറി ചെന്നു. അവിടെ ലോൺ നൽകുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
താൻ രണ്ടാഴ്ച്ചത്തേയ്ക്ക് ഇന്ത്യയിൽ പോവുകയാണെന്നും, അതിന് വേണ്ട ഒരു അയ്യായിരം ഡോളർ വായ്പയായി നൽകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ലോൺ തരാമെന്നും, പക്ഷെ അതിന് പണയമായി എന്തെങ്കിലും ബാങ്കിന് നൽകേണ്ടതുണ്ടെന്നും മാനേജർ മറുപടി പറഞ്ഞു. ഇത് കേട്ട് ബാങ്കിന് മുന്പിലെ തെരുവിൽ പാർക്ക് ചെയ്തിരുന്ന തന്റെ പുതിയ ഫെറാറി കാറിന്റെ താക്കോൽ ഇന്ത്യക്കാൻ ബാങ്ക് മാനേജർക്ക് നൽകി.
ഇത്രയും വിലകൂടിയ കാർ ഈടായി ലഭിച്ചതോടെ ബാങ്ക് മാനജർ സന്തോഷത്തോടെ ആ ഇന്ത്യക്കാരന് അയ്യായിരം ഡോളർ ലോണായി നൽകാനുള്ള ഏർപ്പാടുകൾ ചെയ്യുകയും അദ്ദേഹം അത് വാങ്ങി പോവുകയും ചെയ്തു.
75000 ഡോളർ വില വരുന്ന കാർ വെറും അയ്യായിരം ഡോളറിന് വേണ്ടി ഈട് നൽകിയ ഇന്ത്യക്കാരന്റെ വിഡ്ഢിത്തതെ ഓർത്ത് ആ ബാങ്ക് മനേജർ മനസ് കൊണ്ട് ചിരിച്ചു.
കാർ സുരക്ഷിതമായി ബാങ്കിന്റെ തന്നെ പാർക്കിങ്ങിൽ അദ്ദേഹം സൂക്ഷിച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷം ആ ഇന്ത്യക്കാരന്‍ തിരികെ വന്നു അയ്യായിരം ഡോളറും, അതിന്റെ പലിശയായി 15 ഡോളറും ബാങ്കിന് നൽകി.
കാർ തിരികെ കൊടുക്കുന്പോൾ മാനേജർ അദ്ദേഹത്തോട് പറഞ്ഞു, സാറിനെ പറ്റി ഞാൻ അന്വേഷിച്ചപ്പോൾ വലിയ കോടീശ്വരനാണ് താങ്കളെനസിലാക്കുകയുണ്ടായി. ഇത്രയും പണക്കാരനായ താങ്കൾ എന്തിനാണ് വെറും അയ്യായിരം ഡോളർ ലോൺ ആവശ്യപ്പെട്ടത്.
‘ന്യൂയോർക്ക് പട്ടണത്തിൽ’ ഇവിടെയല്ലാതെ എവിടെയാണ് വെറും 15 ഡോളറിന് എനിക്ക് എന്റെ കാർ സുരക്ഷിതമായി രണ്ടാഴ്ച്ച വെക്കാൻ സാധിക്കുക എന്ന മറുപടിയാണ് ബാങ്ക് മാനേജർക്ക് ആ ഇന്ത്യക്കാരനിൽ നിന്ന് ലഭിച്ചത്.



No comments:
Post a Comment