A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Saturday, 21 October 2017

കളക്ഷനിൽ റെക്കോഡിട്ട് ‘മെർസൽ,’ ആദ്യ ദിനം വാരിക്കൂട്ടിയത്

ആരാധകരുടെ ഇളയ ദളപതിയായ വിജയ്‌യുടെ ദീപാവലി റിലീസ് ചിത്രം ‘മെര്‍സൽ” കളക്ഷൻ റെക്കേഡുകൾ തകർത്തുതുടങ്ങി. ചെന്നൈയില്‍ ആദ്യ ദിനം സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ ‘കബാലി’ക്ക് ലഭിച്ച കളക്ഷന്‍ റെക്കോഡ് മെര്‍സല്‍ മറികടന്നെന്നാണ് റിപ്പോര്‍ട്ട്.
പ്രദർശനത്തിനെത്തിയ ആദ്യ ദിനത്തിൽ മെര്‍സല്‍ രാജ്യവാപകമായി 31 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് വിവരം. ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിവസമായ ബുധനാഴ്ച 22.5 കോടി നേടിയെന്ന് ചില നിരൂപകരും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും 4 കോടിയാണ് ആദ്യദിനം തന്നെ മെര്‍സല്‍ നേടിത്.
അതേസമയം, ചിത്രത്തിന്‍റെ ആദ്യദിനത്തിലെ ആഗോള കളക്ഷനായി 43 കോടി രൂപ നേടിയെന്ന് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. അമെരിക്കയിൽ നിന്നും മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.
വിജയിയും സംവിധായകൻ ആറ്റ്‌ലിയും ഒന്നിച്ച രണ്ടാം ചിത്രമാണ് മെര്‍സല്‍. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച സിനിമയില്‍ കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരുമുണ്ട്. എസ്.ജെ സൂര്യയാണ് ചിത്രത്തിലെ പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ.വി വിജയേന്ദ്ര പ്രസാദിന്‍റേതാണ് തിരക്കഥ.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...