പുരാണ സംഭവങ്ങളെ ആസ്പദമാക്കി നിരവധി ചിത്രങ്ങളാണ് മലയാള സിനിമയിൽ ഒരുങ്ങുന്നത്. മോഹൻലാലിന്റെ മഹാഭാരതം, പൃഥ്വിരാജിന്റെ കർണൻ, ടോവിനോ തോമസിന്റെ ചെങ്ങഴി നന്പ്യാർ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നിവയൊക്കെയാണ് അവ.
അതിനു പിന്നാലെ മറ്റൊരു സന്തോഷ വാർത്തകൂടിയെത്തിയിരിക്കുകയാണ് . എഡി 800 മുതൽ 1755 വരെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ആഘോഷിച്ചിരുന്ന മാമാങ്കത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ സജീവ് പിള്ളയാണ് ചിത്രത്തിന്റെ സംവിധായകൻ.
ഭാരതപ്പുഴയുടെ തീരത്ത് ആഘോഷിച്ചിരുന്ന മാമാങ്ക മഹോത്സവത്തിൽ പങ്കെടുക്കാൻ രാജ്യത്തെ പടയാളികൾ മുഴുവൻ എത്തിയിരുന്നു. അതിലൊരു ധീരനായ പടത്തലവന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ. ചരിത്രകഥാപാത്രമായി മമ്മൂട്ടിയെത്തിയ ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങളിൽ നിന്നും തികച്ചു വ്യത്യസ്തമായ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നാണ് സൂചന. കഥാപാത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ല.
ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന അങ്കിളിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ. തമിഴ്- മലയാളം ഭാഷകളിൽ തയാറാക്കിയിരിക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് ആണ് അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.

No comments:
Post a Comment