ഭക്ഷണത്തിന്റെ കാര്യത്തില്‍ നിയന്ത്രണമില്ലാത്തവരാണ് നമ്മളില്‍ പലരും. അവിടെ ആരോഗ്യമോ സൗന്ദര്യമോ ഒന്നും ഒരു പ്രശ്‌നമാവില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങളും നമുക്കുണ്ടാക്കുന്നു. ഇങ്ങോട്ട് കടിക്കാത്ത എന്തിനേയും തിന്നാം എന്ന് മനോഭാവമുള്ളവര്‍ ഇനി ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. കാരണം ഇതിന്റെ ദോഷവശങ്ങള്‍ ആരോഗ്യത്തെ മാത്രമല്ല ചര്‍മ്മത്തേയും കാര്യമായി തന്നെ ബാധിക്കും.
ചര്‍മ്മത്തെ ഭംഗിയുള്ളതും ശരീരത്തെ ആരോഗ്യമുള്ളതും ആക്കി മാറ്റാന്‍ ശ്രദ്ധിക്കുന്ന ഒരു വിഭാഗമാണ് നമുക്ക് ചുറ്റും ഉള്ളത്. ആരോഗ്യത്തേക്കാള്‍ ചിലപ്പോള്‍ ചര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നവരാണ് അവര്‍ എന്ന് പറഞ്ഞാലും തെറ്റ് പറയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെയാണ് ഭക്ഷണ രീതികളിലും ഇത്തരക്കാര്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നത്. ചില ഭക്ഷണങ്ങള്‍ നമ്മുടെ ചര്‍മ്മത്തേയും സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുന്നത്.
എന്നാല്‍ ഇവ ഏതൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല. ചര്‍മ്മത്തില്‍ ചുളിവുകളും അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. മാത്രമല്ല ഇതില്‍ പലതും ഗുരുതരമായ സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്ക് വരെ എത്തുന്നു. ആരോഗ്യകരമായ ഒരു ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
ഭക്ഷണം മാത്രം ശ്രദ്ധിച്ചാല്‍ ആരോഗ്യം നന്നാവും എന്നാല്‍ അല്‍പം ശ്രദ്ധ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്‍കേണ്ടത് അത്യാവശ്യമാണ്. ഈ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് അകാല വാര്‍ദ്ധക്യം, മുഖത്ത് ചുളിവുകള്‍ വീഴല്‍, മുഖത്തിന്റെ നിറം കുറയല്‍, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ അതേ ശ്രദ്ധ ആരോഗ്യത്തിനും സൗന്ദര്യത്തിനും കൂടി നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് പല തരത്തിലാണ് ചര്‍മ്മത്തെ ബാധിക്കുക. എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നത് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇനി ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
എന്തൊക്കെ ഭക്ഷണങ്ങള്‍ നമുക്ക് സ്ഥിരമായി കഴിക്കാനാവും എന്തൊക്കെ കഴിക്കരുത് എന്നെല്ലാം നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് നാം അറിയാത്തതാണ് ചര്മ്മസംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാവുന്നതിന്റെ പ്രധാന കാരണം. നിങ്ങള്‍ക്ക് ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ഒരു ചര്‍മ്മമാണ് അത്യാവശ്യമെങ്കില്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ ഒവിവാക്കണം എന്നതിനെക്കുറിച്ച് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കി ശീലിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഭക്ഷണത്തിലൂടെ തന്നെയാണ് ഉണ്ടാവുന്നതും. ഏതൊക്കെ ഭക്ഷണങ്ങളാണ് നമ്മള്‍ ഒഴിവാക്കേണ്ടത് എന്ന് നോക്കാം.
കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ബ്രെഡ്, പാസ്ത, മിഠായി, ചില സോഡകള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ചര്‍മ്മത്തിന്റെ പല ഭാഗത്തും കൊഴുപ്പ് അടിഞ്ഞ് കൂടുകയും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തുടക്കമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ക്ക് പൂര്‍ണവിരാമം നല്‍കി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാം. ഇത് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.
ഉപ്പിന്റെ ഉപയോഗം
ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. വീര്‍ത്ത കണ്ണുകളും കണ്ണിനു താഴെയുള്ള കറുത്ത പാടുകളും കറുത്ത കുത്തുകളും എല്ലാം ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഉപ്പ് അമിതമായി ഭക്ഷണത്തില്‍ ഉപയോഗിക്കുമ്പോള്‍ ഇത് മുഖത്ത് തന്നെ പെട്ടെന്ന് പ്രതിഫലിക്കും. കണ്‍തടങ്ങളും മറ്റും ചീര്‍ക്കാനും മുഖത്ത് ക്ഷീണം തോന്നാനും ഉപ്പിന്റെ ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പൊട്ടാസ്യം അടങ്ങിയവ ശീലമാക്കാം. എന്നിട്ട് ഉപ്പിന്റെ ഉപയോഗം കുറക്കാം.
മദ്യപാനം നിര്‍ത്താം
ആണായാലും പെണ്ണായാലും മദ്യപിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമായിട്ടുള്ള ഒന്നാണ്. ഇത് ആരോഗ്യത്തേയും സൗന്ദര്യത്തേയും വളരെ ദോഷകരമായി ബാധിക്കുന്നു, മാത്രമല്ല ഇത് ചര്‍മ്മത്തില്‍ വരള്‍ച്ച ഉണ്ടാവാനും ചര്‍മ്മസംരക്ഷണത്തില്‍ സഹായിക്കുന്ന പല പ്രോട്ടീനുകളേയും വിറ്റാമിനുകളേയും നശിപ്പിക്കാനും കാരണമാകുന്നു. അമിതമായ മദ്യപാനം ത്വക്ക് രോഗം, അലര്‍ജി, ചൊറിച്ചില്‍ തുടങ്ങിവക്ക് കാരണമാകുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തെ നശിപ്പിക്കുകയും ചെയ്യുന്നു.
പാലും പാലുല്‍പ്പന്നങ്ങളും
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാലും പാലുല്‍പ്പന്നങ്ങളും. എന്നാല്‍ പലപ്പോഴും ഇതിന്റെ മറ്റൊരു വശം പലരും അറിയാതെ പോവുന്നു. ഇത് ആരോഗ്യത്തെപോലെ തന്നെ ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. മുഖത്ത് കറുപ്പും വെളുപ്പും കലര്‍ന്ന പാടുകള്‍ ഉണ്ടാവാന്‍ ഇത് പലപ്പോഴും കാരണമാകുന്നു. അതിലൂടെ തന്നെ പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പാലിന്റെ ഉപയോഗം കാരണമാകുന്നു. ഇനി പാല്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കുക.
കാപ്പി
കാപ്പി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ കാപ്പി കുടി ഇല്ലാതാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ക്കാണ് ചര്‍മ്മസംരക്ഷണത്തില്‍ കാപ്പിയെന്ന വില്ലനെ പരിചയപ്പെടുത്തുന്നത്.കാപ്പി കുടിക്കുന്നത് ചര്‍മ്മം വരണ്ടതാവാനും ചര്‍മ്മത്തില്‍ പാടുകള്‍ വീഴ്ത്താനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യം കണക്കിലെടുത്ത് കാപ്പി കുടിക്കുന്ന ശീലം നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് പല തരത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം പ്രതിസന്ധികളെ മറികട
ക്കാന്‍ കാപ്പി കുടിക്കുന്ന ശീലം കുറച്ചു കൊണ്ട് വരൂ.
ഒമേഗ 3 ഫാറ്റി ആസിഡ്
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. എന്നാല്‍ ഇത് പലതരത്തിലാണ് സൗന്ദര്യത്തെ ബാധിക്കുന്നത്. നട്‌സ്, വാള്‍നട്‌സ്, സോയാബീന്‍ തുടങ്ങിയവയെല്ലാം പല വിധത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇതെല്ലാം ആരോഗ്യത്തിന് ഗുണം നല്‍കുന്നതാണെങ്കിലും ചര്‍മ്മത്തില്‍ പ്രശ്‌നം ഉണ്ടാക്കുന്നവയാണ്. മുഖക്കുരു, ചര്‍മ്മം ചുളിയുക, കൊഴുപ്പടിഞ്ഞ് കൂടുക തുടങ്ങിയവയൊക്കെ ഇതിന്റെ ഫലമായാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കാം.
മുട്ട
മുട്ട സ്ഥിരം കഴിക്കുന്നവര്‍ ഇനി അല്‍പം ശ്രദ്ധ നല്‍കാം. കാരണം മുട്ട കഴിക്കുന്നതിലൂടെ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. മുട്ടയിലെ മഞ്ഞക്കരുവാണ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും മുഖക്കുരുവും മുഖത്തെ ചര്‍മ്മം വരണ്ടതാകാനും പലപ്പോഴും മുട്ടയുടെ ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ മുട്ട കഴിക്കുമ്പോള്‍ അതിന് നിയന്ത്രണം നല്‍കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.
ധാന്യങ്ങള്‍
ആരോഗ്യത്തിന് പ്രാധാന്യം നല്‍കി പലപ്പോഴും ധാന്യങ്ങള്‍ നമ്മള്‍ശീലമാക്കാറുണ്ട്. എന്നാല്‍ ധാന്യങ്ങള്‍ കഴിക്കുമ്പോള്‍ ഒരല്‍പം ശ്രദ്ധിക്കുന്നതാണ് നല്ലത്. കാരണം ഇതില്‍ പലപ്പോഴും സ്വാദിനായി നമ്മള്‍ പഞ്ചസാര ചേര്‍ക്കുന്ന. ഇത് ചര്‍മ്മത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. ചര്‍മ്മത്തിന് ചുളിവ് വീഴ്ത്താനും ചര്‍മ്മത്തിന്റെ ആരോഗ്യം ക്ഷയിക്കാനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ വെറുതേ ആരോഗ്യമെന്ന പേരില്‍ ഇത്തരത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സൂക്ഷിച്ച് വേണം.
ചിപ്‌സ്
പലതരത്തിലുള്ള ചിപ്‌സും നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഉരുളക്കിഴങ്ങ്, കായ തുടങ്ങിയവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാണ്. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് ദോഷകരമാണ്. എന്നാല്‍ ആരോഗ്യത്തേക്കാള്‍ ചര്‍മ്മത്തിനാണ് ഇത് ദോഷകരമായി മാറുന്നത്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പല തരത്തിലാണ് ചിപ്‌സ് പണി തരുന്നത്. ഇത് മുഖക്കുരു വര്‍ദ്ധിക്കാനും മുഖത്തിന് തിളക്കംനഷ്ടപ്പെടാനും എണ്ണമയം വര്‍ദ്ധിക്കാനും കാരണമാകുന്നു. ഇത്തരത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന ഭക്ഷണങ്ങള്‍ നിരവധിയാണ്.
അരിഭക്ഷണം
അരിഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഉറപ്പും ബലവും നല്‍കാന്‍ സഹായിക്കുന്നു. എന്നാല്‍ ആരോഗ്യത്തിന് ഉറപ്പ് നല്‍കുമ്പോള്‍ ഇത് പലപ്പോഴും ചര്‍മ്മത്തിന് ദോഷമാണ് വരുത്തുന്ന്ത്. അരി ഭക്ഷണം കഴിക്കുന്നത് ശരീരം തടിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ മൂന്ന് നേരവും അരിഭക്ഷണമാണെങ്കില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.









No comments:
Post a Comment