A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Tuesday, 31 October 2017

പുതിയ രൂപവുമായി യമഹ; ത്രീ-വീലര്‍ വിപണിയിലേക്ക്


ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ കാഴ്ചവെച്ച പുതിയ ത്രീ-വീലര്‍ മോട്ടോര്‍സൈക്കിള്‍ നിക്കെന്‍, രാജ്യാന്തര ഓട്ടോപ്രേമികളുടെ ശ്രദ്ധ നേടി കഴിഞ്ഞു. മോഡലിനെ ലീനിംഗ് മള്‍ട്ടി-വീലര്‍ എന്നാണ് യമഹ വിശേഷിപ്പിച്ചിരിക്കുന്നത്.
ടോക്കിയോ മോട്ടോര്‍ ഷോയില്‍ വെച്ച് യമഹ പ്രസിഡന്റ് ഹിരോയുകി യനാഗിയാണ് നിക്കെന്‍ ത്രീ-വീലറിനെ മറയ്ക്ക് പുറത്ത് അവതരിപ്പിച്ചത്. പ്രചാരമേറിയ MT-09 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങിയിട്ടുള്ള നിക്കെനില്‍, രണ്ട് ഫ്രണ്ട് വീലുകളാണ് ഇടംപിടിച്ചിട്ടുള്ളത്. രണ്ട് ഫ്രണ്ട് വീലുകളുടെ പശ്ചാത്തലത്തില്‍ കോര്‍ണറിംഗില്‍ മികവാര്‍ന്ന ഗ്രിപ്പ് പ്രദാനം നേടാന്‍ നിക്കെന് സാധിക്കും.


ആകെമൊത്തം അഗ്രസീവ് മുഖച്ഛായ നേടിയിട്ടുള്ള നിക്കെനില്‍, ഷാര്‍പ്, എഡ്ജി ഡിസൈനാണ് യമഹ നല്‍കിയിരിക്കുന്നതും. ഡ്യൂവല്‍-ട്യൂബ് അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളോട് കൂടിയ 15 ഇഞ്ച് വീലുകളാണ് ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നത്. കോര്‍ണറിംഗ് വേളയില്‍ ഇരു വീലുകളെയും സ്വതന്ത്രമായി നിയന്ത്രിക്കാന്‍ റൈഡര്‍ക്ക് സാധിക്കും.
ട്വിന്‍ ഹെഡ്ലാമ്പ് സെറ്റപ്പും, ബീക്ക്-ഷെയ്പ്ഡ് ഫ്രണ്ട് കൗളും, വിന്‍ഡ്സ്‌ക്രീനും നിക്കെന്റെ മുഖരൂപത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനിലാണ് നിക്കെന്‍ ഒരുങ്ങുന്നത്. മോഡലിന്റെ എഞ്ചിന്‍ ശേഷിയും മറ്റ് സാങ്കേതിക വിവരങ്ങളും മിലാനില്‍ വെച്ച് നടക്കുന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ യമഹ വെളിപ്പെടുത്തും.

2018 മെയ് മാസത്തോടെ നിക്കെന്‍ രാജ്യാന്തര വിപണിയില്‍ അവതരിക്കുമെന്നാണ് സൂചന.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...