A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Thursday 9 November 2017

വീണ്ടും ഉപയോക്താക്കളെ അമ്പരപ്പിച്ച് ജിയോ...

ഇന്ത്യന്‍ ടെലിക്കോം മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ജിയോ ആയിരുന്നു. ഞെട്ടിക്കുന്ന ഓഫറുകളുമായി കളത്തിലെത്തിയ ജിയോ ഇപ്പോഴും ഓഫര്‍ പെരുമഴ തുടരുകയാണ്.

399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 2599 രൂപ തിരികെ നല്‍കുന്ന പുതിയ ഓഫറുമായാണ് ജിയോ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പ്രൈം അംഗങ്ങള്‍ക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

399 രൂപയ്‌ക്കോ അതിന് മുകളിലോ റീചര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ആയും 300 രൂപ ക്യാഷ്ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിംഗും നടത്താം.

നവംബര്‍ 10 മുതല്‍ 25 വരെയുള്ള റീചാര്‍ജുകള്‍ക്കാണ് ഓഫര്‍. ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്‌സിസ് പേ, ഫ്രീ റീചാര്‍ജ് എന്നീ വെബ്‌സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റല്‍ വാലെറ്റിലാണ് വരുന്നത്. ജിയോ ക്യാഷ്ബാക്ക് വൗച്ചര്‍ നവംബര്‍ 15നാണ് വാലറ്റില്‍ എത്തുക.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...