A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Monday 1 January 2018

ഇന്ത്യന്‍ എക്സ്പ്രസിന്റെ മികച്ച 10 നടന്മാരില്‍ മലയാളത്തിന്റെ പ്രിയ നടനും

ഇന്ത്യന്‍ എക്സ്പ്രസ് തിരഞ്ഞെടുത്ത ഏറ്റവും മികച്ച 10 തമിഴ് നടന്മാരുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്നും ഒരേ ഒരാള്‍ മാത്രം. തമിഴ് താരങ്ങളായ വിജയ് സേതുപതി, പ്രസന്ന, സുന്‍ദീപ് കൃഷ്ണന്‍, വിഥാര്‍ദ്, കാര്‍ത്തി, വിവേക് പ്രസന്ന എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് ആ താരം.
1. വിജയ് സേതുപതി
ഈ വര്‍ഷം വിജയ് സേതുപതിയടേതായി പുറത്തു വന്ന ചിത്രങ്ങളെല്ലാം വിജയം നേടിയവയാണ്. ഇതില്‍ വിക്രം വേദ ഒരു ബ്ലോക്ക്ബസ്റ്ററും കറുപ്പനും പുരിയാത്ത പതിരും തരക്കേടില്ലാത്ത വിജയങ്ങളും ആയിരുന്നു. വിക്രം വേദയിലെ ഗാങ് സ്റ്ററിന് കൈയടികള്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ മറ്റു പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടു
2.പ്രസന്ന
2017 ല്‍ ഒരുപിടി നല്ല പ്രകടനങ്ങള്‍ പ്രസന്നയില്‍ നിന്ന് ലഭിച്ചു. പവര്‍ പാണ്ടിയിലെ മകന്‍, തുപ്പരിവാളന്‍, ഒപ്പം തിരുട്ടു പയലേ 2 വിലെ വില്ലനും ശ്രദ്ധ നേടി
3. സുന്‍ദീപ് കൃഷ്ണന്‍
വളരെ വലിയ നിര്‍വ്വചനങ്ങള്‍ ഒന്നുമില്ലാതെ സ്റ്റാര്‍ഡം എന്നതിലേക്ക് നടന്നു കയറുകയാണ് സുന്‍ദീപ് കൃഷ്ണന്‍. തെലുങ്കില്‍ ശ്രദ്ധേയനായ താരം തമിഴില്‍ ഒരു പിടി ലോ ബജറ്റ് അതെ സമയം ഗംഭീര ചിത്രങ്ങളിലൂടെയാണ് തമിഴില്‍ 2017 ല്‍ സാന്നിദ്ധ്യം അറിയിച്ചത്. മാനഗരം, നെഞ്ചില്‍ തുണൈവിരുന്താല്‍,മാനഗരം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങള്‍ 2017 ല്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി.
4. വിഥാര്‍ദ്
രണ്ടു മികച്ച ചിത്രങ്ങളാണ് വിഥാര്‍ദ് 2017 ല്‍ നല്‍കിയത്. കുരങ്ങു ബൊമ്മയ് , ഗ്രാമീണ ത്രില്ലറായ ഒരു കിടാരിയിന്‍ കരുണൈ മനുവുമാണ് ആ ചിത്രങ്ങള്‍. ഇത് രണ്ടും ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ ഉള്‍പെടുത്താവുന്നവയാണ്.
5. കാര്‍ത്തി
കാറ്റ് വേളിയതേ എന്ന മണിരത്നം ചിത്രം പതിഞ്ഞ തുടക്കമാണ് നല്‍കിയത് എങ്കിലും ധീരന്‍ അധികാരം ഒന്ന് ഒരു ബ്രേക്ക് ആയിരുന്നു. ഒരു പൊലീസ് ഓഫീസറുടെ റോളില്‍ കാര്‍ത്തി എത്തിയ ചിത്രം 2017 ലെ ബോക്സ് ഓഫീസില്‍ വമ്ബന്‍ വിജയം നേടി. കാര്‍ത്തിയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടി.
6. വൈഭവ് റെഡ്ഢി
ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്ന വൈഭവ് റെഡ്ഢി മേയാത മാന്‍ എന്ന ചിത്രത്തിലെ ഇദയം മുരളി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി, ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ മികച നടന്മാരുടെ പട്ടികയില്‍ എത്തിക്കുന്നു.
7. വിവേക് പ്രസന്ന
വിക്രം വേദയിലടക്കം മിക്ക ചിത്രങ്ങളിലും സൈഡ് റോളിലോ വില്ലന്‍ വേഷത്തിലോ ഒതുങ്ങിയ വിവേക്, മേയാത മാന്‍ എന്ന ചിത്രത്തിലെ നായകന്റെ സുഹൃത്തായി ഗംഭീര പ്രകടനമാണ് നടത്തിയത്.
8. ദുല്‍ഖര്‍ സല്‍മാന്‍
സോളോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും നാല് വേഷങ്ങള്‍ അടങ്ങിയ ആന്തോളജി ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തെ മികച്ചതാക്കി.
9. രാജ് കിരണ്‍
അച്ഛന്‍ വേഷങ്ങളിലും ഗോഡ് ഫാദര്‍ വേഷങ്ങളിലും മാത്രം ഒതുങ്ങി പോയ ഒരു നല്ല നടന്റെ തിരിച്ചുവരവാണ് പവര്‍ പാണ്ടി നല്‍കിയത്. ചിത്രത്തിലെ ലീഡ് റോള്‍ അദ്ദേഹം അതി മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചു.
10. എം. എസ് ഭാസ്ക്കര്‍
എട്ടു തോട്ടകള്‍ എന്ന ചിത്രത്തിലെ ബാങ്ക് കൊള്ളക്കാരനായി ഉള്ള പ്രകടനം കൈയടികള്‍ നേടിക്കൊടുത്തു. ഒരു വ്യത്യസ്ത വേഷം എന്ന നിലയില്‍ ചിത്രം അദ്ദേഹത്തിന് മികച്ച ബ്രേക്ക് ആയിരുന്നു

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...