A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Wednesday 3 January 2018

ചോക്ലേറ്റുകള്‍ക്ക് ഇനി അധികം ആയുസ്സില്ല

ലോകത്ത് ചോക്ലേറ്റുകളുടെ ഉത്പാദനം നാല്‍പ്പത് കൊല്ലത്തിനിടയില്‍ നിലച്ചേക്കുമെന്ന് പുതിയ വെളിപ്പടുത്തല്‍. കൊക്കോയുടെ ഉത്പാദനത്തില്‍ സംഭവിച്ചുക്കൊണ്ടിരിക്കുന്ന വന്‍ ഇടിവാണ് ഇതിലേക്ക് നയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപിപ്കകുന്നു. അടുത്ത 30 വര്‍ഷത്തിനിടയില്‍ ആഗോള താപനത്തിന്‍റെ ഭാഗമായി താപനില 2.1 സെല്‍ഷ്യസ് കൂടി ഉയരുമെന്നും അതിനാല്‍, കൊക്കോ ചെടിയുടെ നില നില്‍പ്പ് തന്നെ അപകടത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ലോകത്തിലെ മുഴുവന്‍ ചോക്ലേറ്റ് വ്യവസായത്തെ തന്നെ അപകടത്തിലാക്കും, യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.
നിലവിലെ കാലാവസ്ഥ പ്രകാരം ഭൂമദ്ധ്യരേഖയുടെ തെക്കു വടക്കുഭാഗത്തും വെറും 20 ഡിഗ്രികളിലായി മാത്രമായി കൊക്കോകൃഷി ചുരുങ്ങും. തണുത്ത അന്തരീക്ഷവും സമൃദ്ധമായ മഴയുമാണ് കൊക്കോയ്ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ. ചൂട് കൂടുന്നതോടെ മണ്ണിനടിയിലെയും ചെടികളിലെയും ജലാംശം കൂടുതല്‍ കുറയാന്‍ കാരണമാകും. ദൗര്‍ഭാഗ്യവശാല്‍ മഴ കുറയുന്നത് മൂലം ശക്തമായ മഴ കിട്ടുന്ന ചെറിയ ഭാഗത്തേക്ക് മാത്രമാക്കി കൊക്കോ കൃഷിയെ പരിമിതപ്പെടുത്തുന്നത് വ്യവസായത്തെ തന്നെ പിന്നോട്ടടിക്കും.
ലോകത്തെ ചോക്‌ളേറ്റിന്റെ പകുതിയും ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളായ ഐവറികോസ്റ്റ്, ഘാന എന്നിവിടങ്ങളിലെല്ലാം വന്‍ തിരിച്ചടി നേരിടും.
വികസ്വര രാജ്യങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ ചോക്ലേറ്റിന്‍റെ അളവില്‍ കുറവ് വരുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. 286 ചോക്‌ളേറ്റ് ബാര്‍ വെച്ചാണ് ഒരു വര്‍ഷം ഒരു പാശ്ചാത്യരാജ്യം കഴിക്കുന്നത്.
ചോക്ലേറ്റ് ഏറ്റവും കൂടുതല്‍ കഴിക്കുന്നത് ബല്‍ജിയംകാരാണ്. 10 കൊക്കോ ചെടികളില്‍ നിന്നുള്ള കായകളും അതിനടുത്ത് നെയ്യഗും ചേര്‍ത്താണ് 286 ചോക്‌ളേറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നത്. 1990 ന് ശേഷം ചൈന, ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീല്‍, മുന്‍ സോവ്യറ്റ് യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുമായി 1 ബില്യണ്‍ ആള്‍ക്കാരാണ് ചോക്‌ളേറ്റ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ഉയരുന്ന ഡിമാന്റ് അനുസരിച്ച് കൊക്കോയുടെ സംഭരണം സാധ്യമാകുന്നില്ല എന്നതാണ് പ്രശ്‌നം, കണ്ടെത്തലില്‍ പറയുന്നു.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...