A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Thursday, 15 June 2017

കൊച്ചി മെട്രോയില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്; ചെയ്താല്‍ അഴിയെണ്ണും

എറണാകുളം: കൊച്ചിക്കാര്‍ മാത്രമല്ല മറ്റ് ജില്ലക്കാരും കൊച്ചി മെട്രോയില്‍ കയറാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ ചെയ്യരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. മെട്രോ യാത്രയ്ക്ക് മുമ്പ് അതുകൂടി അറിയുക. 17 ഉദ്ഘാടനം കഴിഞ്ഞാല്‍ 19 മുതല്‍ പൊതുജനങ്ങള്‍ക്കായി മെട്രോയുടെ വാതില്‍ തുറക്കും. മെട്രോ യാത്രയില്‍ നിരവധി നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
മെട്രോ യാത്രയ്ക്കിടയിലെ നിയമലംഘനങ്ങള്‍ക്ക് പിഴ ശിക്ഷയ്ക്ക് പുറമെ ആറ് മാസം മുതല്‍ നാല് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുണ്ട്. മദ്യലഹരിയില്‍ യാത്ര ചെയ്യാതിരിക്കുക എന്നതാണ് മെട്രോയില്‍ പാലിക്കേണ്ട ആദ്യ നിയമം. മദ്യലഹരിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പിഴ 500 രൂപയാണ്. നിലത്തിരുന്നുള്ള യാത്രയും യാത്രയ്ക്കിടെ സഹയാത്രികരെ ശല്യം ചെയ്യുന്നതും 500 രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്. മെട്രോ ട്രെയിനിലും സ്‌റ്റേഷന്‍ പരിസരത്തും കുത്തിവരയ്ക്കുന്നതും പോസ്റ്റര്‍ പതിക്കുന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് 1000 രൂപയാണ് പിഴ.
സ്‌റ്റേഷനിലും പരിസരത്തും ഭക്ഷണം കഴിക്കുന്നതും മറ്റും 500 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്. സ്‌റ്റേഷനില്‍ നിന്നും പുറത്ത് പോകാന്‍ മെട്രോ അധികൃതര്‍ ആവശ്യപ്പെട്ട ശേഷവും അത് അനുസരിക്കാന്‍ വിസമ്മതിക്കുന്നവര്‍ 1000 രൂപ പിഴ നല്‍കേണ്ടി വരും. പിക്കറ്റ് ചെയ്‌തോ സിഗ്നല്‍ തകരാറിലാക്കിയോ മെട്രോ ട്രെയിന്‍ തടയുന്നവര്‍ക്ക് 2000 രൂപ പിഴ ലഭിക്കും. മെട്രോ ട്രെയിനില്‍ സ്‌ഫോടക വസ്തുക്കള്‍ അടക്കം അപായകരമായ വസ്തുക്കള്‍ കൊണ്ടു പോകുന്നത് 5000 രൂപ പിഴയും നാല് വര്‍ഷം തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...