ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതുന്ന വിമാനം പറക്കലിന് തയ്യാറാകുന്നു. രണ്ട് വിമാനങ്ങള്‍ ചേര്‍ന്ന രൂപത്തോടുകൂടിയ വിമാനത്തിന് കരുത്തുപകരുക ആറ് എന്‍ജിനുകളായിരിക്കും. 117 മീറ്ററാണ് ഇതിന്റെ ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം. അന്‍പതടിയോളം ഉയരമുള്ള വിമാനത്തിന് 28 ചക്രങ്ങള്‍ ഉണ്ടായിരിക്കും. കാലിഫോര്‍ണിയയിലെ മൊജാവ് മരുഭൂമിയിലെ കേന്ദ്രത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കിയശേഷം 2019-ല്‍ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 35,000 അടി ഉയരത്തില്‍വരെ ഇവന് പറക്കാനുമാകും. വിമാനത്തില്‍നിന്ന് ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ഇതിലൂടെ ഉപഗ്രഹ വിക്ഷേപണച്ചെലവില്‍ വന്‍കുറവ് വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Saturday, 3 June 2017
ഒന്നും രണ്ടുമല്ല ആറ് എഞ്ചിനുമായി ലോകത്തെ ഭീമന്‍ വിമാനം പറക്കാനൊരുങ്ങുന്നു
Subscribe to:
Post Comments (Atom)
Featured post
ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്
സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...

No comments:
Post a Comment