മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലനിൽ അഭിനയിക്കുന്ന തമിഴ് യുവതാരം വിശാലിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സംവിധായകൻ തന്നെയാണ് ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്തത്. അതേസമയം, വിശാലിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ സസ്പെൻസായി തന്നെ നിലനിർത്തിയിരിക്കുകയാണ്.
മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. മാത്യു മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസ് ഓഫീസറായാണ് ചിത്രത്തിൽ ലാൽ വേഷമിടുന്നത്. മഞ്ജു വാര്യറാണ് നായിക. വിശാലിനെ കൂടാതെ കോളിവുഡിൽ നിന്ന് ഹൻസികയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റോക്ക്‌ലിൻ വെങ്കിടേഷാണ് ചിത്രത്തിന്‍റെ നിർമാണം.
ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. മിസ്റ്റര്‍ ഫ്രോഡാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

No comments:
Post a Comment