A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Wednesday 14 June 2017

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തേടി വീണ്ടും വീണ്ടും ഭീമന്‍ പരസ്യ കരാര്‍


വിരാട് കോഹ്ലിയെ തേടി വീണ്ടും 100 കോടിയുടെ കരാര്‍.കോഹ്ലിയുടെ ബാറ്റിന്റെ സ്‌പോണ്‍സര്‍മാരായ എംആര്എഫ് ആണ് കോഹ്ലിയുമായി ബാറ്റിന്റെ സ്‌പോണ്സര്ഷിപ്പ് വീണ്ടും പുതുക്കിയിരിക്കുന്നത്.എട്ട് വര്‍ഷത്തേയ്ക്കാണ് എംആര്‍എഫുമായുളള കോഹ്ലിയുടെ പുതിയ കരാര്‍. എക്കണോമിക്‌സ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ഞങ്ങൾ എംആർഎഫ് ബാറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ എട്ടുവര്‍ഷത്തേയ്ക്ക് പുതുക്കിയിരിക്കുന്നു, എംആര്‍എഫും കോഹ്ലിയും തമ്മില്‍ നീണ്ടനാളായി ബന്ധം നിലനില്‍ക്കുന്നുണ്ട്. അത് തുടരാന്‍ ഇത് സഹായിക്കും' കോഹ്ലിയുടെ പരസ്യക്കരാറുകള്‍ നോക്കുന്ന പരസ്യ ഏജന്‍സിയുടെ സിഇഒ ബന്ദീ സജ്‌ദേഹ് പറഞ്ഞു.
എന്നാല്‍ എത്ര തുകക്കയ്ക്കാണ് കോഹ്ലിയുമായുളള കരാര്‍ എംആര്‍എഫ് ഉറപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ സജ്‌ദേഹ് തയ്യാറായില്ല.
കോഹ്ലിയെ കൂടാതെ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ബാറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നേരത്തെ എംആര്‍എഫ് സ്വന്തമാക്കിയിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, എബി ഡിവില്ലേഴ്‌സ് തുടങ്ങിയ താരങ്ങളുടെ ബാറ്റിന്റെ സ്‌പോണ്‍സര്‍ എംആര്‍എഫ് ആയിരുന്നു.


നേരത്തെ പ്രമുഖ സ്‌പോട്‌സ് ബ്രാന്‍ഡായ പ്യൂമയുമായി 110 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് കോഹ്ലി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എട്ടു വര്‍ഷത്തെ ദീര്‍ഘകാല കരാറിലാണ് 28 വയസുകാരനായ ഇന്ത്യന്‍ നായകന്‍ പ്യൂമയുമായും ഒപ്പിട്ടിരിക്കുന്നത്. പ്രതിവര്‍ഷം 12 മുതല്‍ 14 കോടി രൂപ വരെ കോഹ്ലിക്ക് ലഭിക്കുന്നുണ്ട്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...