A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Wednesday, 14 June 2017

കാവ്യയുമായുള്ള വഴക്ക്; നമിതാ പ്രമോദ് സത്യം വ്യക്തമാക്കുന്നു

യുഎസിലെ താര പര്യടനത്തിനിടെ കാവ്യമാധവനുമായി വഴക്കിട്ടെന്നും തിരിച്ചുവരാന്‍ ഒരുങ്ങിയെന്നുമെല്ലാമുള്ള പ്രചാരണങ്ങള്‍ക്കെതിരേ നമിതാ പ്രമോദിന്റെ കിടിലന്‍ മറുപടി. ദിലീപ് കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് നമിത ഷോയില്‍ തുടര്‍ന്നുവെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സൂചിപ്പിച്ചത്. മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ പലരുടെയും സ്വഭാവം യുഎസ് ട്രിപ്പിനിടെ മനസിലായെന്ന് റിമി ടോമിയെ ഉദ്ദേശിച്ച് തമാശയായി നമിത പറഞ്ഞിരുന്നു. ഈ പരിപാടിയുടെ പ്രൊമോയുടെ ബലത്തിലാണ് കേട്ടപാതി പലരും വാര്‍ത്ത സൃഷ്ടിച്ചത്.
നമിതയും റിമിടോമിയും കാവ്യയും ദിലീപിന്റെ മകള്‍ മീനാക്ഷിയും നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് നമിത ഇതിന് മറുപടി നല്‍കിയത്. ഇതിനു താഴെ ദിലീപ് അമേരിക്കയില്‍ റിമി ടോമിക്കും നമിതയ്ക്കും ഒപ്പം കറങ്ങാന്‍ ശ്രമിക്കുകയായിരുന്നുവെന്ന രീതില്‍ ആരോ പ്രസിദ്ധീകരിച്ച ഒരു മഞ്ഞ വാര്‍ത്ത ഒരാള്‍ കമ്മന്റ് ചെയ്തു.
‘ഇത്തരത്തിലുള്ള ഇല്ലാക്കഥകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്. ഇത്ര മനോഹരമായി എങ്ങനെയാണ് ചിലര്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ കഴിയുന്നത് എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. എന്തൊരു സങ്കല്‍പം. വളരൂ.. കുടുംബം എന്ന വലിയൊരു വികാരമുണ്ട്. ഇവരെല്ലാം എന്നോട് വളരെ അടുത്ത് നില്‍ക്കുന്നവരാണ്. അതുകണ്ട് ദയവ് ചെയ്ത് കുറച്ച് വിശാലമായി ചിന്തിക്കൂ’ എന്ന് നമിത തന്നെ നേരിട്ടെത്തി മറുപടിയും നല്‍കി.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...